View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാം മറക്കാം ...

ചിത്രംപഞ്ചാബി ഹൗസ് (1998)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 16, 2011
 Ellaam marakkaam nilaave ellaam maraykkaam kinaavil
Poovin mizhineer muthe nee thoomanjin thulliyo
thengunnoren aathmadaahamo
(Ellaam marakkaam ...)

Eriyunna chithayil neerum shalabhathinundo vasantham
Urukunna manjin kadalil ente
kanalukalkkundo thelicham
akalunna theeram thedi alayum mohame
aathiraathaara,illel aakaashamille
(Ellaam marakkaam ...)

Pidayunna manassukale maranathinundo pinakkam
thalarunna nenchin chirakil ente
kilikkunjinundo swarangal
irulilum minnaaminni ninakkum swanthamaayi
ithiri vettamille ee janmamille
(Ellaam marakkaam ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 16, 2011
എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്‍
പൂവിന്‍ മിഴിനീര്‍ മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ
തേങ്ങുന്നോരെന്‍ ആത്മദാഹമോ
(എല്ലാം മറക്കാം ....)

എരിയുന്ന ചിതയില്‍ നീറും ശലഭത്തിനുണ്ടോ വസന്തം
ഉരുകുന്ന മഞ്ഞിന്‍ കടലില്‍ എന്റെ
കനലുകള്‍ക്കുണ്ടോ തെളിച്ചം
അകലുന്ന തീരം തേടി അലയും മോഹമേ
ആതിരാത്താരമില്ലേല്‍ ആകാശമില്ലേ
(എല്ലാം മറക്കാം... )

പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം
തളരുന്ന നെഞ്ചിന്‍ ചിറകില്‍ എന്റെ
കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങള്‍
ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായി
ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ
(എല്ലാം മറക്കാം... )



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സോനാരേ സോനാരേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ഉദിച്ച ചന്ദിരന്റെ
ആലാപനം : എം ജി ശ്രീകുമാർ, മനോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ബല്ല ബല്ല
ആലാപനം : മനോ, സ്വര്‍ണ്ണലത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
എല്ലാം മറക്കാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
എരിയുന്ന കനൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ബല്ല ബല്ല [(F)]
ആലാപനം : സ്വര്‍ണ്ണലത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌