View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിശയെ നിലാവ് ...

ചിത്രംജാലകത്തിലെ പക്ഷി (1986)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംആശാലത

വരികള്‍

Added by Vipin Vijay on Mar 27,2008
Nishaye nilavu punarnnu
Agni shalabhangal paari parannu

Kaanana hridayathin aazhathil ninnoru
kaathara geethamuyarnnu

Kulirmanju thullikal ittittuveenu
Puthumannin nenju pukanju

Oru madhaparagandham uyarnnu

Kaadintte poomudi charthil thalodiyaa
Kaattum thalachaychu veenu...

Malarsharan Pottum Maghandha shakhiye
vanamoola kettipunarnnu
Nooru thitikalil jala vidarnnu

Aranya devithan jaalakachayayil
Padaan vishupakshi vannu....


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
നിശയെ നിലാവു പുണർന്നൂ
അഗ്നിശലഭങ്ങൾ പാറിപ്പറന്നു (2)
കാനനഹൃദയത്തിന്നാഴത്തിൽ നിന്നൊരു
കാതരഗീതമുയർന്നൂ (നിശയെ...)

കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു
പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2)
ഒരു മദകരഗന്ധമുയർന്നൂ
കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ
കാറ്റും തല ചായ്ച്ചു വീണു (നിശയെ...)


മലർശരൻ പോറ്റും മാകന്ദശാഖിയെ
വനമുല്ല കെട്ടിപ്പുണർന്നു (2)
നൂറു തിരികളിൽ ജ്വാല വിടർന്നു
ആരണ്യ ദേവി തൻ ജാലകച്ഛായയിൽ
പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിനീലവനഛായയില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
ജാലകനിഴലില്‍
ആലാപനം : സതീഷ്‌ ബാബു   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
നിശയെ നിലാവ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌