View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലലറുന്നു ...

ചിത്രംബല്ലാത്ത പഹയന്‍ (1969)
ചലച്ചിത്ര സംവിധാനംടി എസ് മുത്തയ്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി ജോബ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kadalalarunnu kaattalarunnu
karayo kannu thudaykkunnu
kadalalarunnu kaattalarunnu
karayo kannu thudaykkunnu
ethrayo pralayam kara kandu
ethra pravaaham kara kandu (kadalalarunnu)

madichu thulli pulayum thirakal
maariluyarnnu chavittumbol
madabhara nadanam cheythuyarumbol
madabhara nadanam cheythuyarumbol
mandahasikkunnu theeram...O...
mandahasikkunnu theeram (kadalarunnu)

chuzhalikkaattil choolamarangal
choolivirachu pathiykkumbol
karimottukalum veenadiyumbol
kandu sahikkunnu theeram
kandu sahikkunnu theeram (kadalalarunnu)

oru thira vannu pala thirayaayi
oduvil kadalinu bhraanthaayi
alinju theerum karayude vedana
ariyaan aakaasham maathram
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കടലലറുന്നൂ.. കാറ്റലറുന്നൂ..
കരയോ.. കണ്ണു തുടയ്ക്കുന്നു
കടലലറുന്നു കാറ്റലറുന്നു
കരയോ കണ്ണു തുടയ്ക്കുന്നു
എത്രയോ പ്രളയം കരകണ്ടു
എത്ര പ്രവാഹം കരകണ്ടു (കടലലറുന്നു)

മദിച്ചു തുള്ളി പുളയും തിരകള്‍
മാറിലുയര്‍ന്നു ചവിട്ടുമ്പോള്‍
മദഭരനടനം ചെയ്തുയരുമ്പോള്‍
മദഭരനടനം ചെയ്തുയരുമ്പോള്‍
മന്ദഹസിക്കുന്നു തീരം ഓ..
മന്ദഹസിക്കുന്നു തീരം (കടലലറുന്നു)

ചുഴലിക്കാറ്റില്‍ ചൂളമരങ്ങള്‍
ചൂളിവിറച്ചുപതിയ്ക്കുമ്പോള്‍
കരിമൊട്ടുകളും വീണടിയുമ്പോള്‍
കണ്ടു സഹിക്കുന്നു തീരം
കണ്ടു സഹിക്കുന്നു തീരം (കടലലറുന്നു)

ഒരു തിര വന്നൂ .. പലതിരയായീ..
ഒടുവില്‍ കടലിനു ഭ്രാന്തായി
അലിഞ്ഞുതീരും കരയുടെ വേദന
അറിയാന്‍ ആകാശം മാത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേഷത്തിനു റേഷനായി
ആലാപനം : സി ഒ ആന്റോ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലതല്ലും കാറ്റിന്റെ (മൊട്ടായും പൂവായും)
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്നേഹത്തില്‍ വിടരുന്ന
ആലാപനം : പി സുശീല, എ എം രാജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
മനസ്സിന്റെ കിതാബിലെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
അലിയാരു കാക്കാ
ആലാപനം : മാലിനി, സീറോ ബാബു   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
സ്വര്‍ഗ്ഗപ്പുതുമാരന്‍
ആലാപനം : പി ലീല, എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌
തേര്‍ട്ടി ഡെയ്സ് ഇന്‍ സെപ്റ്റെംബര്‍
ആലാപനം : പി ലീല, കോറസ്‌, മാലിനി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി ജോബ്‌