View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവി നീയെന്‍ ...

ചിത്രംഅഞ്ചിൽ ഒരാള്‍ അര്‍ജ്ജുനന്‍ (2007)
ചലച്ചിത്ര സംവിധാനംപി അനില്‍
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010

ദേവീ നീയെൻ ആദ്യാനുരാഗം
നെഞ്ചം പണ്ടേ മൂളുന്നൊരീണം
പുഴയായ് ഒഴുകീടുമോ ചാരുതേ
സ്വരഗംഗ പോലെ നിറയൂ നീയെന്നിൽ
ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ
(ദേവീ....)


കിളിക്കൊഞ്ചലാലെ നിൻ കൗമാരം
എനിക്കായ് ഒരുങ്ങാൻ തുടങ്ങീലയോ
വളക്കൈകളാലേ നീ ഈ നേരം
നമുക്കായ് നിലാവിൻ വിളക്കേന്തുമോ
മുളങ്കാട്ടിലലയുന്ന ഇളങ്കാറ്റേ ഇന്നെന്റെ
വിളി കേട്ടു കൂടെ നീ പാടാമോ
നീറി നിന്ന മനസ്സിൽ മധുകണിക തൂകി വന്ന മലരേ
മിഴിയിതളിലൊതുക്കും രഹസ്യം പറയുമോ
എന്തേ എന്തേ മൗനം മൗനം..
(ദേവീ...)


ആ..ആ.ആ...ഓ..ഓ..ഓഹൊഹോ
കളിക്കൂട്ടുകാരിയെൻ കാതോരം
കിനാക്കൾ വിലോലം കിലുക്കീലയോ
പുറന്താളു പോയോരെൻ സ്നേഹത്തെ
പതുക്കെ പൊതിയാൻ നിനക്കാകുമോ
പനിനീരു കുടഞ്ഞെന്റെ കനവാകെയാനന്ദ
പുലർകാലമേകാനായ് പോരാമോ
ഏറെ ദൂരമഴകേ മിഴി തഴുകി എന്റെ കൂടെ വരുമോ
ഒരു പുതിയ വസന്തം വിടർത്താൻ അണയുമോ
എന്നോടെന്തേ നാണം നാണം
(ദേവീ.....)


Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010
 

Devee neeyen aadyaanuraagam
nencham pande moolunnoreenam
puzhayaay ozhukeedumo chaaruthe
swaragamga pole nirayoo neeyennil
sruthiyaay unaroo theeraasnehame
(Devee...)

Kilikonchalaale nin kaumaaram
enikkaay orungaan thudangeelayo
valakkaikalaale nee ee neram
namukkaay nilaavin vilakkenthumo
mulankaattilalayunna ilankaatte innente
vili kettu koode nee paadaamo
neeri ninna manassil madhukanika thooki vanna malare
mizhiyithalilothukkum rahasyam parayumo
enthe enthe mauanam maunam
(Devee...)


aa,...aa..aa..aa O..oh..
kalikkoottukaariyen kaathoram
kinaakkal vilolam kilukkeelayo
puranthaalu poyoren snehathe
pathukke pothiyaan ninakkaakumo
panineeru kudanjente kanavaakeyaananda
pularkaalamekaanaay poraamo
ere dooramazhake mizhi thazhuki ente koode varumo
oru puthiya vasantham vidarthaan anayumo
ennodenthe naanam naanam
(Devee...)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നുണ്ണി
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
സുകൃതം സുധാമയം
ആലാപനം : മധു ബാലകൃഷ്ണന്‍, പ്രിയ ആർ പൈ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര
വെള്ളിവാൾ
ആലാപനം : ശങ്കരന്‍ നമ്പൂതിരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : മോഹന്‍ സിതാര