View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വായില്‍ വെള്ളിക്കരണ്ടിയുമായി ...

ചിത്രംഅമ്മ അമ്മായിഅമ്മ (1998)
ചലച്ചിത്ര സംവിധാനംസന്ധ്യാമോഹൻ
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎം ജി ശ്രീകുമാർ, എം എസ്‌ വിശ്വനാഥന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011
 
വായിൽ വെള്ളിക്കരണ്ടിയുമായ് പിറന്നാലും
വാനിൽ ജംബോ ജെറ്റിൽ കേറി പറന്നാലും (3)
തല മറന്നെണ്ണ തേയ്ക്കും കുഞ്ഞമ്മമാരേ
താഴെ വന്നേ സമ്മാനമുള്ളൂ നിങ്ങൾക്ക് (2)
അമ്മ അമ്മ അമ്മായിയമ്മ
ജയിച്ചതാര് തോറ്റതാര് (2)
താം തരികിട തീം തരികിട (3)
തകിണ തകിണ തകിണ തകിണ താ

മാനവും മരിയാദയും തറവാടിത്തവും
മിക്സിയിലിട്ട്നിങ്ങൾ ആഹാ പൊടിപ്പിക്കുന്നുവോ (2)
തലയിണ മന്ത്രങ്ങളില്ലാതെ ആക്കുവാൻ
തലയിണകൾ മുഴുവനുമേ നിങ്ങൾ കത്തിക്കുന്നു
വെറുതേ എല്ലാം വെറുതേ
ഈ ശ്രീകോവിൽ നടയിലെ ഭജനമിരിക്കൽ
നാളികേരമുടയ്ക്കലും വെറുതേ വെറുതേ
അമ്മ അമ്മ അമ്മായിയമ്മ
ജയിച്ചതാര് തോറ്റതാര് (2)

രാപ്പകൽ പ്രിയ മരുമക്കൾക്ക് പാരകൾ പണിയുന്നു
ഓമന മക്കളെ നിങ്ങളെ നിത്യം ലാളിക്കുന്നുവോ (2)
ഒളിപ്പോരിൽ ജയിക്കാനായ് ഉറങ്ങും വേളയിൽ പോലും
ഉലക്കകളും ചൂലുകളും നിങ്ങൾ സൂക്ഷിക്കുന്നു
വെറുതേ എല്ലാം വെറുതേ
ഈ റോട്ടറി ക്ലബ്ബിലെ കമ്പ്യൂട്ടർ ജോത്സ്യവും
പൊങ്ങച്ച സഞ്ചികളും വെറുതേ എല്ലാം വെറുതേ (2)
അമ്മ അമ്മ അമ്മായിയമ്മ
ജയിച്ചതാര് തോറ്റതാര് (2)
(വായിൽ വെള്ളിക്കരണ്ടിയുമായ്...)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 14, 2011
 
Vaayil vellikkarandiyumaay pirannaalum
Vaanil jumbo jetil keri parannaalum
thala marannenna theykkum kunjammamaare
thaazhe vanne sammaanamulloo ningalkku
amma amma ammaayiyama
jayichathaaru thottathaaru
thama tharikida theem tharikida
thakina thakina thakina thakina thaa

Maanavum mariyaadayum tharavaadithavum
mixiyilittu ningal aahaa podippikkunnuvo
thalayina manthrangalillaathe aakkuvaan
thalayinakal muzhuvanume ningal kathikkunnu
veruthe ellaam veruthe
ee sreekovil nadayile bhajanamirikkal
naalikeramudaykkalum veruthe veruthe
amma amma ammaayiyama
jayichathaaru thottathaaru

Raappakal priya marumakkalkku paarakal paniyunnu
Omana makkale ningale nithyam laalikkunnuvo
olipporil jayikkanaay urangum velayil polum
ulakkakalum choolukalum ningal sookshikkunnu
veruthe ellaam veruthe
ee rotary clubile computer jolsyavum
pongacha sanchikalum veruthe ellaam veruthe
amma amma ammaayiyama
jayichathaaru thottathaaru
(Vaayil vellikkarandiyumaay..)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെ പൊന്‍വെയില്‍
ആലാപനം : എം ജി ശ്രീകുമാർ, സംഗീത (പുതിയത്)   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
മേലെ പൊന്‍വെയില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെളിച്ചം വിളക്കിനെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെളിച്ചം വിളക്കിനെ
ആലാപനം : അരുന്ധതി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍