

കവിളിലൊരോമന ...
ചിത്രം | സ്വയംവരപ്പന്തല്‍ (2000) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by shine_s2000@yahoo.com on March 13, 2009 Kavililoromana marukumaay poornenthu, arikiludicha pole kandu maranna kinavu pole, konchum kilimakal pole konchum kilimakal pole Kavililoromana marukumaay poornenthu, arikiludicha pole thulasikkathir pole thumba malar pole uyiril narumanam thoovum thulasikkathir pole thumba malar pole uyiril narumanam thoovum parisudhiyanaval, sandwanamanaval, murivukal thazhuki thalodum ezhuthiriyitta vilakku pole, athil eriyum naru sneham pole (Kavililoromana...) churulmudi charthile chembaneer poo pole surabhila manasa pushpam churulmudi charthile chembaneer poo pole surabhila manasa pushpam sukha dukha rasikalakave pankidum sukruthathin saphalyam pole pranayathin sangeetha dhara pole aval madhuramaam tharattu pole (Kavililoromana...) ---------------------------------- Added by madhavabhadran@yahoo.co.in on January 25, 2010 കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ (2) കണ്ടുമറന്ന കിനാവുപോലവള്‍ കൊഞ്ചും കിളിമകള്‍ പോലേ കൊഞ്ചും കിളിമകള്‍പോലേ കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ തുളസിക്കതിര്‍പോലേ തുമ്പമലര്‍പോലേ ഉയിരില്‍ നറുമണം തൂവും (2) പരിശുദ്ധിയാണവള്‍ സാന്ത്വനമാണവള്‍ മുറിവുകള്‍ തഴുകിത്തലോടും എഴുതിരിയിട്ട വിളക്കുപോലേ അതില്‍ എരിയും നറും സ്നേഹംപോലേ കവിളിലൊരോമന മറുകുമായി പൂര്‍ണേന്ദു അരികിലുദിച്ചപോലേ ചുരുള്‍മുടിച്ചാര്‍ത്തിലെ ചെമ്പനീര്‍പൂപോലേ സുരഭിലം മാനസപുഷ്പം(2) സുഖദുഃഖ രാശികളാകവേ പങ്കിടും സുകൃതത്തിന്‍ സാഫല്യംപോലേ പ്രണയത്തിന്‍ സംഗീതധാരപോലേ അവള്‍ മധുരമാം താരാട്ടുപോലേ // കവിളിലൊരോമന.................// |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കന്നിനിലാ കൈ
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- ആനന്ദ ഹേമന്ത
- ആലാപനം : പി ജയചന്ദ്രൻ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- ആനന്ദ ഹേമന്ത
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- മഞ്ഞില്‍ മേലിയനം മകരനില
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ജോണ്‍സണ്‍
- തന്നനം പാടി [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍
- തന്നനം പാടി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജോണ്‍സണ്‍