View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓ ആടിമുകിലെ നീ വന്നു ...

ചിത്രംമേഘസംഗീതം (1993)
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ആടിമുകിലേ നീ വന്നു വിരഹിയാം
ഏതോ യക്ഷനെത്തേടിയിന്നും
കുടകപ്പാലകൾ പൂവിടുമീ വഴി
അവനിന്നും വിവശനായ് നില്പൂ
പ്രാണസഖിയെങ്ങെന്നറിയാതെ
ദൂതുമായ് പോകേണ്ടും
വഴി ചൊല്ലിക്കൊടുക്കുവാനറിയാതെ (ആടിമുകിലേ...)


ഏക താരകമേതോ വിരഹി തൻ കവിളിലെ
ശോകബിന്ദു പോൽ ദൂരെ തിളങ്ങി നിൽക്കേ
മയങ്ങി നിൽക്കേ
അതു കണ്ടു നെടുവീർപ്പിട്ടവൾ കാത്തിരിക്കും
അളകാപുരിയെങ്ങോ (ആടിമുകിലേ...)


മീട്ടുവാൻ മറന്നോരാ മടിയിലെ വിപഞ്ചിക
പാട്ടു മറന്നാരോമൽ ശാരികയായ്
സ്മരണകൾ തൻ ജപമണിമാല തഴുകി
കാത്തിരിപ്പതെങ്ങോ അവൾ
കാത്തിരിപ്പതെങ്ങോ (ആടിമുകിലേ...)



----------------------------------

Added by Susie on July 6, 2010

O...aadimukile nee vannoo virahiyaam
etho yakshane thediyinnum
O...aadimukile nee vannoo virahiyaam
etho yakshane thediyinnum
kudakappaalakal poovidumee vazhi
avaninnum vivashanaay nilppoo
praanasakhiyengennariyaathe
doothumaay pokendum
vazhichollikkodukkuvaanariyaathe
(O...aadimukile)

eka thaarametho virahi than kavilile
shokabindu pol doore thilangi nilkke
mayangi nilkke
athu kandu neduveerppittavan kaathirikkum
alakaapuriyengo
(O...aadimukile)

meettuvaan marannaaro madiyile vipanchika
paattu marannaaromal shaarikayaay
smaranakal than japamani maala thazhuki
kaathirippathengo aval
kaathirippathengo
(O...aadimukile)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അപാരനീലിമയില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാംഗല്യ തിരു മുഹൂര്‍ത്തം
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സുന്ദരിയാം യെറുശലേം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍