Mangalyathiru Muhoortham ...
Movie | Meghasangeetham (1993) |
Lyrics | ONV Kurup |
Music | MG Radhakrishnan |
Singers | G Venugopal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു കയ്യിലെ മന്ദാരമലർമാല്യം വാടിക്കരിഞ്ഞു കല്യാണരൂപനീശൻ വന്നതില്ലാ നിത്യ കന്യകയായ് ദേവിയിന്നും ഇവിടെ നില്പൂ (മംഗല്യ....) കുങ്കുമപ്രഭാതമകലെ തൊഴുതു നില്പൂ ദൂരെ തിങ്കളും തിരി വെച്ചു മറയുന്നൂ ഓരോ നിമിഷവും ആഴിത്തിരകളീ സോപാനത്തിരുനടയിൽ നൃത്തമാടുന്നു പൂജാനൃത്തമാടുന്നു (മംഗല്യ..) തീരത്തടിഞ്ഞൊരു ശംഖിലൂടെ അശരീരിയായ് പാടുന്നതാരോ പോയ ജന്മത്തിലെ സ്നേഹമോഹങ്ങളോ ഏതോ വിരഹത്തിൻ ഓർമ്മകളോ തേങ്ങും ഓർമ്മകളോ (മംഗല്യ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010 Mamgalyathirumuhoortham kazhinju kayyile mandaara malarmaalyam vaadikkarinju kalyanaroopaneeshan vannathillaa nithya kanyakayaay deviyinnum ivide nilpoo (Mamgalya..) Kunkuma prabhaathamakale thozhuthu nilpoo doore thinkalum thiri vechu marayunnu oro nimishavum aazhithirakalee sopaanathirunadayil nruthamaadunnu poojaa nruthamaadunnu (Mamgalya..) Theerathadinjoru shamghiloode ashareeriyaay paadunnathaaro poya janmathile sneha mohangalo etho virahathin ormmakalo thengum ormmakalo (Mamgalya..) |
Other Songs in this movie
- Apaara neelimayil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : MG Radhakrishnan
- O aadimukile nee vannu
- Singer : KJ Yesudas | Lyrics : ONV Kurup | Music : MG Radhakrishnan
- Sundariyaam Yarusalem
- Singer : KJ Yesudas, KS Chithra, Chorus | Lyrics : ONV Kurup | Music : MG Radhakrishnan