മാംഗല്യ തിരു മുഹൂര്‍ത്തം ...
ചിത്രം | മേഘസംഗീതം (1993) |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | ജി വേണുഗോപാല്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 മംഗല്യത്തിരുമുഹൂർത്തം കഴിഞ്ഞു കയ്യിലെ മന്ദാരമലർമാല്യം വാടിക്കരിഞ്ഞു കല്യാണരൂപനീശൻ വന്നതില്ലാ നിത്യ കന്യകയായ് ദേവിയിന്നും ഇവിടെ നില്പൂ (മംഗല്യ....) കുങ്കുമപ്രഭാതമകലെ തൊഴുതു നില്പൂ ദൂരെ തിങ്കളും തിരി വെച്ചു മറയുന്നൂ ഓരോ നിമിഷവും ആഴിത്തിരകളീ സോപാനത്തിരുനടയിൽ നൃത്തമാടുന്നു പൂജാനൃത്തമാടുന്നു (മംഗല്യ..) തീരത്തടിഞ്ഞൊരു ശംഖിലൂടെ അശരീരിയായ് പാടുന്നതാരോ പോയ ജന്മത്തിലെ സ്നേഹമോഹങ്ങളോ ഏതോ വിരഹത്തിൻ ഓർമ്മകളോ തേങ്ങും ഓർമ്മകളോ (മംഗല്യ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010 Mamgalyathirumuhoortham kazhinju kayyile mandaara malarmaalyam vaadikkarinju kalyanaroopaneeshan vannathillaa nithya kanyakayaay deviyinnum ivide nilpoo (Mamgalya..) Kunkuma prabhaathamakale thozhuthu nilpoo doore thinkalum thiri vechu marayunnu oro nimishavum aazhithirakalee sopaanathirunadayil nruthamaadunnu poojaa nruthamaadunnu (Mamgalya..) Theerathadinjoru shamghiloode ashareeriyaay paadunnathaaro poya janmathile sneha mohangalo etho virahathin ormmakalo thengum ormmakalo (Mamgalya..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അപാരനീലിമയില്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- ഓ ആടിമുകിലെ നീ വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- സുന്ദരിയാം യെറുശലേം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്