View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കതിരോൻ കണിവെക്കും ...

ചിത്രംഗോത്രം (1994)
ചലച്ചിത്ര സംവിധാനംസുരേഷ് രാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, പന്തളം ബാലന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010

കതിരോൻ കണി വെയ്ക്കും
ഉതിമല ശബരിമല
ഉതിമലയിൽ തുടി പാടാൻ
ചെറുമക്കളുണരുണരോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ
അയ്യനയ്യനയ്യപ്പൻ ശരണം തായോ

ഒരു തേങ്ങയുടച്ചല്ലോ പടിയൊന്നു കേറി
ഇരുതെങ്ങയുടച്ചല്ലോ പടിരണ്ടു കേറി
പടിതോറും ഞാനെന്ന ഭാവങ്ങളെറിഞ്ഞുടച്ചേ
പതിനെട്ടാം പാടിയെത്തി പാടുന്നേനയ്യപ്പാ

പാലാഴിയിൽ വാഴുന്നൂ ശ്രീഭഗവതി നാഥൻ
പനിമലയിൽ വാഴുന്നൂ ശ്രീ പാർവതി ൻആഥൻ
ഇരുവർക്കും തിരുമകനായ് ശബരിമല വാണരുളും
കരുനാമയനയ്യനയ്യപ്പ സ്വാമിയേ ശരണം

ഈറ്റപ്പുലിപ്പാലിനായ് കാടേറിയതാരോ
ഈറ്റപ്പുലികളേറി എഴുന്നള്ളുവതാരോ
അരയിൽ കരിനിറമോലും തൃക്കച്ച ഞൊറിഞ്ഞുടുത്തേ
കതിർ വില്ലുമേന്തി വരും അയ്യപ്പാ ശരണം
അയ്യനയ്യൻ തിന്തകത്തോം

മാറത്തെ തുടികൊട്ടി മലകേറുന്നയ്യാ
മാറാത്ത ദുരിതങ്ങൾ വഴിമാറുന്നയ്യാ
അരിതിരി നെയ്ത്തേങ്ങയുമായി ഇരുമുടിക്കെട്ടുമായ്
ഹരിഹരസുത തൃപ്പാദം കണികാണുന്നയ്യാ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010

Kathiron kani veykkum
uthimala shabarimala
uthimalayil thudi paadaan
cherumakkalunaro
ayyanayyanayyappan sharanam thaayo
ayyanayyanayyappan sharanam thaayo

Oru thengayudachallo padiyonnu keri
iruthengayudachallo padi randu keri
padi thorum njaanenna bhaavangalerinjudache
pathinettaam padiyethi paadunnenayyappaa

Paalaazhayil vaazhunnu sreebhagavathi naadhan
panimalayil vaazhunnu sree paarvathi naadhan
iruvarkkum thirumakanaay shabarimala vaanarulum
karunaamayanayyappa swaamiye sharanam

Eetappulippaalinaay kaaderiyathaaro
eettappulikaleri ezhunnalluvathaaro
arayil kariniramolum thrukkacha njorinjuduthe
kathir villumenthi varum ayyappaa sharanam
ayyanayyan thinthakathom

Maarathe thudi kotti malakerunnayyaa
maaraatha durithangal vazhi maarunnayyaa
ari thiri neythengayumaay irumudikkettumaay
hariharasutha thruppaadam kanikaanunnayyaa



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാ പൂവേ വാ പൂവേ
ആലാപനം : കോറസ്‌, പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അക്ഷരമൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
സരസിജ
ആലാപനം : കോറസ്‌, പന്തളം ബാലന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ അമ്മ അമ്മയെപ്പോൽ മൊഴിയും
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
തത്തംപള്ളിക്കാരാ താരമ്പാ
ആലാപനം : കോറസ്‌, രവി കൃഷ്ണൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഒരു തരത്തിലുള്ള
ആലാപനം : കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ