ഉണ്ണിഗണപതിയെ ...
ചിത്രം | കള്ളിച്ചെല്ലമ്മ (1969) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | എം ജി രാധാകൃഷ്ണന്‍, കോറസ്, സി ഒ ആന്റോ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical unnigganapathiye vannu varam tharane vellaayaniyil vaazhum amma bhagavathiye unnigganapathiye vannu varam tharane vellaayaniyil vaazhum amma bhagavathiye thirumala than theerathu malakalu than thorathu karimalakalu kadha parayum kaalathaane Vettaykku vedante vesham poondu kaattil kalikkunna veeraa kaadilakkiya karumakaa nin karuna vename hara haraa sivaa thaathaa thithatthaa thakkidatharikida thikkida tharikida thakkida tharikida thithathaa malamakal kaattaala mankayaayi mouliyil peelikal choodi thiruvudal nalla kari niramaay shankaran than gowriyothu vettaykku vedante vesham poondu thatheyyam thikatheyyam thaaro - elam thitheyyam thikatheyyam tharo shambhuvum karivadivaayi - mala mankayo than pidiyaayi thumbiyum kombum mulachu - mala- rambanodothu kalichu pathu maasam chennu pettu - oru thalla vayarulla pilla Unnigganapathiye ennavar per vilichu pon makanaayithanne valarthivechu shanmughabhagavaante thambiyaay valarnnoru thamburaan thante paadam kumbidunnen njangal kumbidunnen vechadi vechadi veluthadi marathadi kaliyadi kaliyadi kaakkaathi thakkida tharikida thattummel kaliyedi thathithaka tharo thakrithe thaka thaka thaka thaka thaa | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉണ്ണിഗ്ഗണപതിയേ വന്നു വരം തരണേ വെള്ളായണിയില്‍ വാഴും അമ്മ ഭഗവതിയേ ഉണ്ണിഗ്ഗണപതിയേ വന്നു വരം തരണേ വെള്ളായണിയില്‍ വാഴും അമ്മ ഭഗവതിയേ തിരുമല തന്‍ തീരത്ത് മലകള് തന്നോരത്ത് കരിമലകള് കഥ പറയും കാലത്താണേ വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു കാട്ടിൽ കളിക്കുന്ന വീരാ കാടിളക്കിയ കരുമകാ നിൻ കരുണ വേണമേ ഹര ഹരാ ശിവാ താ താ തിത്തത്താ തക്കിടതരികിട തിക്കിടതരികിട തക്കിടതരികിട തിത്തത്താ മലമകൾ കാട്ടാള മങ്കയായി മൗലിയിൽ പീലികൾ ചൂടി തിരുവുടൽ നല്ല കരി നിറമായ് ശങ്കരൻ തൻ ഗൗരിയൊത്തു വേട്ടയ്ക്കു വേടന്റെ വേഷം പൂണ്ടു താതെയ്യം തികതെയ്യം താരോ - ഏലം തിത്തെയ്യം തികതെയ്യം താരോ ശംഭുവും കരിവടിവായി - മല മങ്കയോ തൻ പിടിയായി തുമ്പിയും കൊമ്പും മുളച്ചു - മല- രമ്പനോടൊത്തു കളിച്ചു പത്തു മാസം ചെന്നു പെറ്റു - ഒരു തള്ള വയറുള്ള പിള്ള ഉണ്ണി ഗണപതിയേ എന്നവർ പേർ വിളിച്ചു പൊന്മകനായിത്തന്നെ വളർത്തിവെച്ചു ഷണ്മുഖഭഗവാന്റെ തമ്പിയായ് വളർന്നൊരു തമ്പുരാൻ തന്റെ പാദം കുമ്പിടുന്നേൻ ഞങ്ങള്‍ കുമ്പിടുന്നേന്‍ വെച്ചടി വെച്ചടി വെളുത്തടി മരത്തടി കളിയടി കളിയടി കാക്കാത്തി തക്കിട തരികിട തട്ടുമ്മേൽ കളിയെടി താ തിത്തക താരോ തകൃതെ തക തക തക തക താ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാലമെന്ന കാരണവര്‍ക്കു
- ആലാപനം : പി ലീല, സി ഒ ആന്റോ, കോട്ടയം ശാന്ത, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അശോകവനത്തിലെ
- ആലാപനം : കമുകറ, ബി വസന്ത | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കരിമുകില്‍ക്കാട്ടിലെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മാനത്തെക്കായലിന്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കുന്നംകുളങ്ങരെ
- ആലാപനം : അടൂർ ഭവാനി | രചന : പരമ്പരാഗതം | സംഗീതം : കെ രാഘവന്‍