View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്നോമൽ ...

ചിത്രംഅതിശയന്‍ (2007)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംകാര്‍ത്തിക്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

നീയിന്നെന്നോമലേ മാറിൽ രോമാഞ്ചമായ് പടരുകയോ
ആമ്പൽപ്പൂച്ചെണ്ടിലെ വാർമഞ്ഞിൻ മാല പോൽ പുണരുകയോ
തൊട്ടേനിന്നീ വിരലാലേ പൊൻവീണയായ് നീ
എല്ലാമെല്ലാം പകരാനായ് നീയല്ലാതാരാരോ
(നീയിന്നെന്നോമലേ...)

ഒരു പൂനിലാവിലിന്നീ തനു ഉലയുകയോ
നിറനാളമായ് മുന്നിൽ തെളിയുകയോ
മഴ വാർന്നു വന്നിറങ്ങും കുളിരറിയുകയായ്
പ്രിയമോടെ നിൻ കിനാവിൽ അലിയുകയായ്
ഒരു പൂവിതളായ് തഴുകും സുഖമായ്
ഒരു സുഖലാസ്യം പകരും ലയമായ്
വരുമോ ഒരു കുറിയൊരു പ്രണയാർദ്ര രാഗമായ് നീ
(നീയിന്നെന്നോമലേ...)

ഒരു ദേവകന്യയോ നീ തുടലിളകുകയായ്
ഒരു ചാരുമന്ദഹാസം വിരിയുകയായ്
അനുരാഗമാരി പെയ്യും രതിഭര നിമിഷം
അനുഭൂതി വാർന്നിറങ്ങും സുഖനിമിഷം
ഒരു തൂവലിനാൽ ഉഴിയും രസമായ്
ഒരു നഖമുനയാൽ വരയും സുഖമായ്
വരുമോ അനുപദമൊരു നവ രാസലീല വീണ്ടും
(നീയിന്നെന്നോമലേ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011

Neeyinnennomale maaril romaanchamaay padarukayo
aampalppoo chendile vaarmanjin maala pol punarukayo
thotteninnee viralaale ponveenayaay nee
ellaamellaam pakaraanaay neeyallaathaaraaro
(Neeyinnennomale...)

Oru poonilaavilinnee thanu ulayukayo
niranaalamaay munnil theliyukayo
mazha vaarnnu vannirangum kulirariyuakayaay
priyamode nin kinaavil aliyuakayaay
oru poovithalaay thazhukum sukhamaay
oru sukhalaasyam pakarum layamaay
varumo nee oru kuriyoru pranayaardra raagamaay nee
Neeyinnennomale...)

Oru Devakanyayo nee thudalilakukayaay
aoru chaaru mandahaasam viriyukayaay
anuraagamaari peyyum rathibhara nimisham
anubhoothi vaarnnirangum sukha nimisham
oru thoovalinaal uzhiyum rasamaay
oru nakhamunayaal varayum sukhamaay
varumo anupadamoru nava raasaleela veendum
(Neeyinnennomale...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അതിശയൻ [കുട്ടപ്പന്മാരായ]
ആലാപനം : ബാലു, വിധു പ്രതാപ്‌, അർജ്ജുൻ ശശി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, അർജ്ജുൻ ശശി   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
എന്നോമലെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന : വിനയന്‍   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
പമ്മി പമ്മി വന്നേ (ആലുവാ)
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌