സൂര്യനായ് തഴുകി (M) ...
ചിത്രം | സത്യം ശിവം സുന്ദരം (2000) |
ചലച്ചിത്ര സംവിധാനം | റാഫി, മെക്കാര്‍ട്ടിന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | ബിജു നാരായണന് |
വരികള്‍
Lyrics submitted by: Jija Subramanian Sooryanaay thazhuki urakkamunarthumen Achaneyaanenikkishtam Njanonnu karayumbol ariyaathe urukumen achaneyaanenikkishtam Kalledukkum kali thumbiye pole Orupaadu novukalkkidayilum Punchiri chiraku vidarthumen achan Punchiri chiraku vidarthumen achan (sooryanaay) Ennumen pusthaka thaalil mayangunna Nanma than peeliyaanachan Kadalaassu thoniye polente Baalyathil ozhukunnorormayaanachan Udalaarnna karunyam achan Kai vanna bhaagyamaanachan (sooryanaay) Ariyillenikkethu vaakkinaal achane Vaazhthumennariyilla innum Ezhuthumee snehaaksharangalkumappuram Anupama sankalpam achan Anayaatha deepamaanachan Kaanunna dhaivamaanachan (sooryanaay) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം ഞാനോന്നു കരയുമ്പോളറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം കല്ലെടുക്കും കളിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2) എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ (2) കടലാസുതോണിയെപോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ ഉടലാർന്ന കാരുണ്യമച്ഛൻ കൈവന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..) അറിയില്ലെനിക്കേതു വാക്കിനാ- ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2) എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സങ്കൽപമച്ഛൻ അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ (സൂര്യനായ്..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അവ്വാ അവ്വാ
- ആലാപനം : മനോ, സ്വര്‍ണ്ണലത | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- ചന്ദ്രഹൃദയം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- കൈതപ്രം വിശ്വനാഥ്
- ആലാപനം : ശങ്കര്‍ മഹാദേവന് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- വോക്കിങ് ഇന്‍ ദ മൂണ്‍ലൈറ്റ്
- ആലാപനം : ഹരിഹരന് | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- സൂര്യനായ് തഴുകി (F)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : വിദ്യാസാഗര്‍
- സത്യം ശിവം സുന്ദരം
- ആലാപനം : ദീപാങ്കുരന് | രചന : പണ്ഡിറ്റ് നരേന്ദ്ര ശർമ്മ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍