View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തുവച്ചൊരു കാലത്തിളക്കം ...

ചിത്രംഗ്രാമ പഞ്ചായത്ത് (1998)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംഎം ജി ശ്രീകുമാർ, ദലീമ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ
ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ
പൂവുകളായിരമൊത്തുവിടർന്നു പൂവനമപ്പൊഴുമൊന്നല്ലോ
ഏഴു സ്വരങ്ങളുമൊപ്പമുണർന്നു ഗാനമതപ്പൊഴുമൊന്നല്ലോ
വന്നല്ലോ പൂവായി തേനായി എന്നും സ്നേഹം സുസ്നേഹം
നവഭാവന തൻ പൂക്കാലം കനവുകളാൽ സൽക്കാരം
(കാത്തു വെച്ചൊരു...)

ചുവടുകളേഴുമൊരേ പോലാകേ
ഓരത്തിലൊരു ഭവ നിരയായി നിൽക്കേ
മിഴിയകലത്തൊരു നിരയിലുറക്കി
ഇവിടൊരു രണനിരയായ്
കൃസ്ത്യാനിയും ഇസ്ലാം സോദരർ ഹിന്ദുവുമെല്ലാം
തിന്ത തിത്താ തിത്താ തിമൃതത്തൈ തിത്തൈ തിമൃത

മുണ്ടകൻ പാടത്ത് കൊയ്തു കരേറി വേർപ്പിതു വെണ്മണിമുത്തല്ലോ (2)
പാടം പാകി വളർത്തുന്നു നെൽക്കതിർ നമ്മളു കൊയ്യുന്നു
നെന്മണി നെല്ലറ പൂകുന്നു നമ്മൾ വിശന്നു മരിക്കുന്നു
ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ
വിളയല്ല കളയായി തീരുന്നു
നെല്ലെല്ലാം കൊയ്ത്തു മുറം പോലെ. നാടുകൾ തേടുമീ കാലത്ത് നമ്മൾ
കതിരെല്ലാം പതിരായി പാറുന്നു
(കാത്തു വെച്ചൊരു...)

വന്നല്ലോ നാടിന്റെ ഭുവനത്തിലെല്ലാം
ചേലികളായ് നമ്മൾ മാറി
പല ജാതി പല വംശം പല വിശ്വാസങ്ങൾ
ഒരു കുലമായ് തീരത് നല്ലതല്ലോ

പാടത്തിരിപ്പൂ പൂത്തു വിളഞ്ഞാൽ നേരവകാശികൾ നാമല്ലോ (2)
നേരം പാടെയിരുട്ടുന്നൂ ജീവിതമൊട്ടു കറുക്കുന്നു
പാടത്ത് നേരത്ത് പോകുന്നു
പ്രാണനുമൊത്ത് മടങ്ങുന്നു
ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ
വിളയല്ല കളയായി തീരുന്നു
നെല്ലെല്ലാം കൊയ്ത്തു മുറം പോലെ. നാടുകൾ തേടുമീ കാലത്ത് നമ്മൾ
കതിരെല്ലാം പതിരായി പാറുന്നു
(കാത്തു വെച്ചൊരു...)

വന്നല്ലോ നാടിന്റെ ഭുവനത്തിലെല്ലാം
ചേലികളായ് നമ്മൾ മാറി
പല ജാതി പല വംശം പല വിശ്വാസങ്ങൾ
ഒരു കുലമായ് തീരത് നല്ലതല്ലോ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 13, 2011
 

Kaathu vechoru kaalathilakkam vannanayunnu graamathil
Orthu vechoru mohathilakkam ponnaniyunnee pulmettil
poovukalaayiramothu vidarnnu poovanamappozhumonnallo
ezhu swarangalumoppamunarnnu gaanamamathappozhumonnallo
vannallo poovaayi thenaayi ennum sneham susneham
navabhaavan than pookkaalam kanavukalaal salkkaaram
(Kaathu vechoru....)

Chuvadukalezhumore polaake
orathiloru bhava nirayaayi nilkke
mizhiyilakalathoru nirayilurakki
ividoru rananirayyaay
christhyaaniyum islaam sodarar hinduvumellaam
thintha thithaa thithaa thimruthathai thithai thimritha

mundakan paadathu koythu kareri verppithu venmani muthalle
paadam paaki valarthunnu nelkkathir nammalu koyyunnu
nenmani nellara pookunnu nammal vishannu marikkunnu
njaarellaam ppazhcheli manniladinju maranjoru nerathu nammal
vilayalla kalayaay theerunnu
nellellaam koythu muram pole naadukal thedumee kaalathu nammal
kathirellaam pathiraay paarunnu
(Kaathu vechoru....)

Vannallo naadinte bhuvanathilellaam
chelikalaay nammal maari
pala jatahi pala vamsham pala viswaasangal
oru kulamaay theerathu nallathallo

Paadathirippoo poothu vilanjaal neravakaashikal naamallo
neram paadeyiruttunnu jeevithamottu karukkunnu
paadathu nerathu pokunnu
praananumothu madangunnu
njaarellaam ppazhcheli manniladinju maranjoru nerathu nammal
vilayalla kalayaay theerunnu
nellellaam koythu muram pole naadukal thedumee kaalathu nammal
kathirellaam pathiraay paarunnu
(Kaathu vechoru....)

Vannallo naadinte bhuvanathilellaam
chelikalaay nammal maari
pala jatahi pala vamsham pala viswaasangal
oru kulamaay theerathu nallathallo




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടാട്ടെ ഹിമഗിരി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
രാക്കാവിലേതോ കുളിര്‍ക്കാറ്റുപോലേ
ആലാപനം : കെ ജെ യേശുദാസ്, ദലീമ   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അധരം മധുരം
ആലാപനം : ചിത്ര അയ്യർ‍   |   രചന : പള്ളിപ്പുറം മോഹനചന്ദ്രന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്