View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്നതോ ...

ചിത്രംകളിയോടം (2003)
ചലച്ചിത്ര സംവിധാനംനാസര്‍ അസീസ്‌
ഗാനരചനബിച്ചു തിരുമല
സംഗീതംസജീവ്‌ രാമന്‍
ആലാപനംവിധു പ്രതാപ്‌

വരികള്‍

Added by Susie on December 4, 2011
വന്നതോ വെറും കൈയ്യുമായ്
നിന്നതോ നിറകൈയ്യുമായ്
പടിയിറങ്ങുമ്പോള്‍ അവകാശമേകാന്‍
ഉടല്‍ വെറും ചാരം
ഉയിരിളം തെന്നല്‍
സമയവും സഞ്ചാരവും
അവനവനറിയാത്ത
പരമാര്‍ത്ഥങ്ങള്‍

ചെറു കരയില്‍ നിന്ന് മറുകരയില്‍ പോകാന്‍
തുഴയുന്ന കളിയോടം മനുജ ജന്മം
തുടങ്ങുമ്പോള്‍ കരഞ്ഞും ഒടുങ്ങുമ്പോള്‍ ചിരിച്ചും
തിര മുറിച്ചൊഴുകും കടത്തുവള്ളം
എവിടെ തുടങ്ങിയോ എവിടെച്ചെന്നെത്തുമോ
ഒരിക്കലും അറിയാത്ത തീര്‍ഥയാത്ര
(വന്നതോ )

വിതയ്ക്കുന്നതെല്ലാം കൊയ്യുന്നതിന്‍ മുന്‍പേ
വിധിച്ചതീ തുരുത്തില്‍ വീണൊടുങ്ങിടുന്നു
ഉണക്കുന്നതാരോ എടുക്കുന്നതാരോ
പഴംകഥയാകുന്നു ജന്മബന്ധം
(വന്നതോ )


----------------------------------

Added by Susie on December 4, 2011
vannatho verumkayyumaay
ninnatho nirakayyumaay
padiyirangumbol avakaashamekaan
udal verum chaaram
uyirilam thennal
samayavum sanchaaravum
avanavanariyaatha
paramaarthangal

cheru karayil ninnu marukarayil pokaan
thuzhayunna kaliyodam manuja janmam
thudangumbol karanjum odungumbol chirichum
thira murichozhukum kadathuvallam
evide thudangiyo evidechennethumo
orikkalumariyaathe theerthayaathra
(vannatho)

vithaykkunnathellaam koyyunnathin munpe
vidhichathee thuruthil veenodungidunnu
unakkunnathaaro edukkunnathaaro
pazhamkadhayaakunnu janmabandham
(vannatho)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെളുക്കുംതൊട്ടിരുട്ടും പോലെ
ആലാപനം : എം ജി ശ്രീകുമാർ, സുദീപ് കുമാര്‍, വിധു പ്രതാപ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : സജീവ്‌ രാമന്‍
മൗനനൊമ്പര പൂമിഴികളില്‍
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : സജീവ്‌ രാമന്‍