View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വേനൽ പുഴയിൽ ...

ചിത്രംപ്രണയകാലം (2007)
ചലച്ചിത്ര സംവിധാനംഉദയ് ആനന്ദന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഔസേപ്പച്ചന്‍
ആലാപനംരഞ്ജിത് ഗോവിന്ദ്

വരികള്‍

Lyrics submitted by: V Madhavan Kutty

oru venal-puzhayil thelineeril
pulari thilangee mookam
ilakalil pookkalil-ezhuthee njan
ila-veyilaay ninne
meghamaay en thaazhvarayil
thaalamaay-en-aathmaavil
nenchilaalum manchiraathin
naalampol ninnaalum nee...
(venal...)

oru kaattil neenthi vannennil
peythu-nilkkoo neeyennum
mazha mayilppeeli neerthum
priya-swapname
pala vazhimarangalaay ninavukal nilkke
kolusaniyunna nilaave
nin-pada-thaalam vazhiyunna
vanaveedhi njan....
(venal...)

chiramen thirakkaikal neelum
harithaardratheeram
pala-janmamaay manam thedum
mriduniswanam
veyilizhakal paakiyee mandhaarathinilakal
pothinjoru koottil
thapassil ninnunarunnu
shalabham pol nee
(venal...)
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ
താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺ ചിരാതിൻ
നാളം പോൽ നിന്നാലും നീ
(വേനൽ...ഇളവെയിലായ് നിന്നെ)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു നിൽക്കൂ നീയെന്നും
മഴ മയില്പീലി നീർത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ പദതാളം വഴിയുന്ന
വന വീഥി ഞാൻ
(വേനൽ...ഇളവെയിലായ് നിന്നെ)
ചിരമെൻ തിരക്കൈകൾ നീളും
ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ
പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ
(വേനൽ ........ നാളം പോൽ നിന്നാലും നീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയു പ്രഭാതമേ
ആലാപനം : ഗായത്രി അശോകന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍
എന്റെ ദൈവമേ
ആലാപനം : സുജാത മോഹന്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : ഔസേപ്പച്ചന്‍
തുളസീദള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ത്യാഗരാജ   |   സംഗീതം : ഔസേപ്പച്ചന്‍
കരി രാവിൻ
ആലാപനം : ഫ്രാങ്കോ, സായനോര ഫിലിപ്പ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍
എതോ വിദൂരമാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍
അന്തിനിലാവിന്റെ
ആലാപനം : കല്യാണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഔസേപ്പച്ചന്‍
എന്റെ ദൈവമേ [പു]
ആലാപനം : വിധു പ്രതാപ്‌   |   രചന : കുമാരനാശാന്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഥീം സോങ്ങ്
ആലാപനം :   |   രചന : കുമാരനാശാന്‍, റഫീക്ക് അഹമ്മദ്, ത്യാഗരാജ   |   സംഗീതം : ഔസേപ്പച്ചന്‍