

Parayuvathengine ...
Movie | Puzhayorathoru Poojari (1987) |
Movie Director | Jose Kallen |
Lyrics | Thikkurissi Sukumaran Nair |
Music | Kannur Rajan |
Singers | KS Chithra |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ കണ്ട കിനാവുകൾ ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ ചന്ദ്രികാധവളിത ബന്ധുരരാവിൽ സാന്ദ്ര ശീതള ചന്ദനക്കാവിൽ ഇന്ദ്രനീല ശീലാതലമൊന്നിൽ ഇന്ദീവരദല മൃദുലശയ്യയിൽ ഞാനും പ്രിയതമനും സഖീ .. പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ കണ്ട കിനാവുകൾ ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ ആ ...ആ ...ആ ...ആ ...ആ ... വിണ്ണിലെ മാളിക കിളിവാതിലുകളിൽ വെണ്മുകിൽ യവനിക ഞൊറിഞ്ഞ നേരം മരമിരുമർമ്മര സ്വരഭരമുതിരും നേരം ചിറകിലെ സുമജതി തെരുതെരെ പൊഴിയും നേരം ഞാനും പ്രിയതമനും സഖീ .. പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ കണ്ട കിനാവുകൾ ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ ... പൊന്നൊളി പൂഞ്ചേല പാതി അണിഞ്ഞതും പുതുപനിനീർ വീണു മാറുനനഞ്ഞതും അലർശരമിരുപുരതുര കരളിൽ കൊണ്ടതും അനുപമ സുഖരതിരസമദമെന്തെന്നതും നാണമാകുന്നു സഖീ ...സഖീ ... പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ കണ്ട കിനാവുകൾ ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ ചന്ദ്രികാധവളിത ബന്ധുരരാവിൽ സാന്ദ്ര ശീതള ചന്ദനക്കാവിൽ .. ഇന്ദ്രനീല ശീലാതലമൊന്നിൽ ഇന്ദീവരദല മൃദുലശയ്യയിൽ ഞാനും പ്രിയതമനും സഖീ ... പറയുവതെങ്ങിനെ പതിവില്ലാതിന്നലെ പാതിരാവിൽ കണ്ട കിനാവുകൾ ഞാൻ പാതിരാവിൽ കണ്ട കിനാവുകൾ |
Other Songs in this movie
- Nandanandanam
- Singer : KJ Yesudas | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan
- Varunnunde
- Singer : KP Chandramohan | Lyrics : Thikkurissi Sukumaran Nair | Music : Kannur Rajan