Ambaadi Pennungalodu ...
Movie | Virunnukaari (1969) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Leela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ambaadippenungalodu paribhavichirangi ambalappuzhayilum vannirunnoo - kannan kadalippazham nedichu kazhichillaa - krishnan kai niraye venna koduthu - kazhichillaa (ambaadi) vanamaala kazhuthilittathu valicherinju - kannan kaniverum kannil ninnum kanal chorinju indranum chandranum brihaspathiyum - pinne vinnile devanmaarum valanjithappol (ambaadi) kalyaana krishnan thante kadana vaartha kettu vilwamangalam swaami nadayil chennu oru pidi malar vaari nadakkal vechu -appol karimukilolivarnnan kadannu vaari (ambaadi) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി അമ്പലപ്പുഴയിലും വന്നിരുന്നൂ -കണ്ണന്‍ കദളിപ്പഴം നേദിച്ചു കഴിച്ചില്ലാ - കൃഷ്ണന്‍ കൈനിറയെ വെണ്ണ കൊടുത്തു - കഴിച്ചില്ലാ അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി അമ്പലപ്പുഴയിലും വന്നിരുന്നൂ വനമാല കഴുത്തിലിട്ടതു വലിച്ചെറിഞ്ഞു - കണ്ണന്‍ കനിവേറും കണ്ണില്‍ നിന്നും കനല്‍ ചൊരിഞ്ഞു ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും ഇന്ദ്രനും ചന്ദ്രനും ബൃഹസ്പതിയും - പിന്നെ വിണ്ണിലെ ദേവന്മാരും വലഞ്ഞിതപ്പോള്‍ അമ്പാടിപ്പെണ്ണുങ്ങളോടു പരിഭവിച്ചിറങ്ങി അമ്പലപ്പുഴയിലും വന്നിരുന്നൂ കല്യാണകൃഷ്ണന്‍ തന്റെ കദനവാര്‍ത്ത കേട്ടു വില്വമംഗലം സ്വാമി നടയില്‍ ചെന്നു കല്യാണകൃഷ്ണന്‍ തന്റെ കദനവാര്‍ത്ത കേട്ടു വില്വമംഗലം സ്വാമി നടയില്‍ ചെന്നു ഒരു പിടി മലര്‍ വാരി നടക്കല്‍ വെച്ചൂ ഒരു പിടി മലര്‍ വാരി നടക്കല്‍ വെച്ചൂ - അപ്പോള്‍ കരിമുകിലൊളിവര്‍ണ്ണന്‍ കടന്നു വാരി (അമ്പാടി) |
Other Songs in this movie
- Muttathemullathan
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Innale Njaanoru
- Singer : S Janaki, CO Anto | Lyrics : P Bhaskaran | Music : MS Baburaj
- Vaasantha Sadanathin
- Singer : P Jayachandran | Lyrics : P Bhaskaran | Music : MS Baburaj
- Chumalil Swapanathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Pormulakkachayumaay
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj