View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനത്തിന്‍ ഇടനാഴിയില്‍ (M) ...

ചിത്രംമാളൂട്ടി (1990)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനപഴവിള രമേശന്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mounathin idanaazhiyil
oru jaalakam melle thurannathaaro
chellappoonkaatto poonilaavo
poonilaavin theril varum gandharvano
(mounathin)

etho raaga gaanam
ninnil kothi cherkkum naalananju (2)
neeyarulum sneham
oru maanthaliraay ennum thazhukunnu
neeyennum ennullil eenam paadum veena
kanninnu naanappookkooda (mounathin)

veendum ninne thedum
njaanoru malarambin novarinju (2)
ethirulin thaaram
priya saanthwanamaayennil theliyunnu
muthaano poovaano swapnam thedum roopam
nee varoo onappoothumbee (mounathin)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മൌനത്തിന്‍ ഇടനാഴിയില്‍
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ
പൂനിലാവിന്‍ തേരില്‍ വരും ഗന്ധര്‍വനോ
മൌനത്തിന്‍ ഇടനാഴിയില്‍ ഒരു ജാലകം

ഏതോ രാഗ ഗാനം
നിന്നില്‍ കൊതി ചേര്‍ക്കും നാളണഞ്ഞു (2)
നീയരുളും സ്നേഹം
ഒരു മാന്തളിരായ്‌ എന്നും തഴുകുന്നൂ
നീയെന്നും എന്നുള്ളില്‍ ഈണം പാടും വീണ
കണ്ണിനു നാണപ്പൂക്കൂട (മൌനത്തിന്‍ ...)

വീണ്ടും നിന്നെ തേടും
ഞാനൊരു മലരമ്പിന്‍ നോവറിഞ്ഞു (2)
ഏതിരുളിന്‍ താരം
പ്രിയ സാന്ത്വനമായ്‌ എന്നില്‍ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
നീ വരൂ ഓണ പൂത്തുമ്പി (മൌനത്തിന്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൗനത്തിന്‍ ഇടനാഴിയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : പഴവിള രമേശന്‍   |   സംഗീതം : ജോണ്‍സണ്‍
മൗനത്തിന്‍ ഇടനാഴിയില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പഴവിള രമേശന്‍   |   സംഗീതം : ജോണ്‍സണ്‍
സ്വര്‍ഗങ്ങള്‍ സ്വപ്നം കാണും
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : പഴവിള രമേശന്‍   |   സംഗീതം : ജോണ്‍സണ്‍