View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചുമലില്‍ സ്വപ്നത്തിന്‍ ...

ചിത്രംവിരുന്നുകാരി (1969)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Samshayalu

chumalil swapnathin shavamancham chumakkunna
chumattukaari kochu chumattukaari
chithayil vaikkumbozhum pidayunnoo ninte
chirakaala sundara viphalaswapnam
(chuamalil...)
swantham hrudhayathin chudukaattil aasha
chndhanavirakinal chithayorukki-
udakakriyaykku nee orungiyappol veendum
uyirthezhunnelkkunnu ninte moham
(chumalil...)
maramallallo verum shilayallallo nenchil
marakkuvan kazhiyatha manassalle
chumalil neethanne vahikkenam ninte
chumakkuvaanaavaatha kadinabhaaram
(chumalil...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചുമലിൽ സ്വപ്നത്തിൻ ശവമഞ്ചം ചുമക്കുന്ന
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ
ചുമട്ടുകാരീ കൊച്ചു ചുമട്ടുകാരീ
ചിതയിൽ വയ്ക്കുമ്പോഴും പിടയുന്നൂ നിന്റെ
ചിരകാല സുന്ദര വിഫലസ്വപ്നം
(ചുമലിൽ...)

സ്വന്തം ഹൃദയത്തിൻ ചുടുകാട്ടിൽ ആശ
ചന്ദനവിറകിനാൽ ചിതയൊരുക്കി
ഉദകക്രിയയ്ക്കു നീ ഒരുങ്ങിയപ്പോൾ വീണ്ടും
ഉയിർത്തെഴുന്നേൽക്കുന്നു നിന്റെ മോഹം
(ചുമലിൽ...)

മരമല്ലല്ലോ വെറും ശിലയല്ലല്ലോ നെഞ്ചിൽ
മറക്കുവാൻ കഴിയാത്ത മനസ്സല്ലേ
ചുമലിൽ നീതന്നെ വഹിക്കേണം നിന്റെ
ചുമക്കുവനാവാത്ത കഠിനഭാരം
(ചുമലിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറ്റത്തെമുല്ലതന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇന്നലെ ഞാനൊരു
ആലാപനം : എസ് ജാനകി, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്പാടി പെണ്ണുങ്ങളോടു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാസന്ത സദനത്തിന്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പോര്‍മുലക്കച്ചയുമായ്‌
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌