View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചോര വീണ ...

ചിത്രംഅറബിക്കഥ (2007)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംഅനില്‍ പനച്ചൂരാന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chora veena mannil ninnuyarnnu vanna poomaram
chethanayil nooru nooru pookkalaay polikkave
nokkuvin sakhaakkale nammal vanna veedhiyil
aayirangal chora kondezhuthi vacha vaakkukal
laal salaaam mmmmm laal salaaam

moorchayulloraayudhangalalla porinaasrayam
cherchayulla maanasangal thanneyaanathorkkanam
ormakal marichidathe kaakkanam karuthinaay
kaarirumbile thurumbu maaykkanam jayathinaay

nattu kannu nattu naam valarthiya vilakale
konnu koythu kondu poya janmikal charithramaay
swantha jeevitham balikoduthu kodi maanushar
poradichu kodi pidichu nediyathee mochanam

smarakam thurannu varum veeru konda vaakkukal
chodyamaayi vannalachu ningal kaalidariyo
raktha saakshikalkku janmamekiya manassukal
kannu neerin chilludanja kaazhchayaay thakarnnuvo
laal salaaam mmmmm laaal salaaaam

pokuvaan namukku ere dooramundathorkkuvin
vazhipizhachu poyidathe mizhi thelichu nokkuvin
neru neridaan karuthu nedanam niraasayil -
veenidaathe nerinaay poruthuvaan kuthikkanam

naleyennathilla nammalinnu thanne nedanam
naal vazhiyilennum amara gathakal pirakkanam
samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne annu minnu mennume

samathvamennoraashayam marikkukilla bhoomiyil
namukku swapnamonnu thanne..
Annum innum ennume
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ചോര വീണ മണ്ണില്‍‌നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതിവച്ച വാക്കുകള്‍
ലാല്‍സലാം... ലാല്‍സലാം...

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
തീര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണുനട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികള്‍ ചരിത്രമായ്
സ്വന്തജീവിതം ബലി കൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ?
രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ?
ലാല്‍സലാം... ലാല്‍സലാം...

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം - നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള്‍‌വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെയന്നുമിന്നുമെന്നുമേ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരക മലരുകൾ
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
Thirike Njaan Varumenna Vaartha
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
താനെ പാടും
ആലാപനം : സൗമ്യ രാമകൃഷ്ണന്‍, രാജീവ് കോടമ്പള്ളി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
തിരികെ ഞാൻ വരുമെന്ന വാർത്ത (F)
ആലാപനം : ഗായത്രി അശോകന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
താരക മലരുകൾ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : ബിജിബാല്‍