View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിപാടുമേതോ ...

ചിത്രംനീലഗിരി (1991)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനപി കെ ഗോപി
സംഗീതംഎം എം കീരവാണി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on June 13, 2009
കിളിപാടുമേതോ മലമേടു കാണുവാന്‍
കുളിര്‍കാറ്റുപോലെയാടിവാ
ഒരുമഞ്ഞുതുള്ളിയില്‍ മഴവില്ലുപൂവിടും
മധുമാസമേ വിരുന്നുവാ

കറുകനാമ്പും കവിതമൂളും
ഹരിതഭൂവിന്‍ മൃദുലഗാനം
ചിരിച്ചുപാടും കല്ലോലിനീ ഈ പൂവനം
മനോഹരം വരൂ തെല്ലുനേരം
കറുകനാമ്പും.....

കോടമഞ്ഞിലൂടെ തേടിവന്ന സൂര്യന്‍
പീലിനീര്‍ത്തിയാടുന്നുവോ?
ഒരുമോഹമാലതന്നുപോയ്
ഒരുമാത്രയെങ്കിലും നറുമുത്തു വീഴുമീ
കളിവീടുകണ്ടുനിന്നു പോയ്
കറുകനാമ്പും.....

പാതവക്കിലൂടെ പാല്‍ക്കുടങ്ങളോടെ
മേഘകന്യ പോകുന്നുവോ
ഒരുതാലമേന്തിവന്നു പോയ്
പനിനീരുപെയ്യുമീ നിറമുള്ള സന്ധ്യയില്‍
മണിവീണമീട്ടി നിന്നുപോയ്
കറുകനാമ്പും.....

----------------------------------

Added by Susie on January 13, 2010
kili paadumetho malamedu kaanuvaan
kulirkaattupoleyaadivaa
oru manjuthulliyil mazhavilupoovidum
madhumaasame virunnu vaa

karukanaambum kavitha moolum
harithabhoovin mridulagaanam
chirichupaadum kallolinee ee poovanam
manoharam varoo thellu neram (karukanaambum)

kodamanjiloode thedivanna sooryan
peelineerthiyaadunnuvo
oru mohamaala thannupoy
orumaathrayenkilum narumuthu vezhumee
kaliveedu kandu ninnupoy (karukanaambum)

pathavakkiloode palkkudangalode
meghakanya pokunnuvo
oruthaalamenthivannupoy
panineeru peyyumee niramulla sandhyayil
maniveena meetti ninnupoy (karukanaambum)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പി നിന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : എം എം കീരവാണി
കിളിപാടുമേതോ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പി കെ ഗോപി   |   സംഗീതം : എം എം കീരവാണി
മഞ്ഞുവീണ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പി കെ ഗോപി   |   സംഗീതം : എം എം കീരവാണി
പൊന്നരളി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : എം എം കീരവാണി
മേലെ മാനത്തെ തേര്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : എം എം കീരവാണി