View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നാന ...

ചിത്രംവാഴുന്നോർ (1999)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on March 26, 2010
Corrected by Harikrishnan on December 27, 2010

പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണു്
പൊന്നാനപ്പുറമേറണ മേടസൂര്യന്‍
കാര്‍മേഘത്തിടമ്പെടുക്കണതെന്തിനാണു്
കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത്
കാണാമണിച്ചാന്തണിയണ കന്നിവരമ്പത്ത്
പെയ്യാത്തൊരു കര്‍ക്കിടം
പൊഴിയാമഴയായ് പൊഴിയുന്നേ

(പൊന്നാന..)

മാരിമഴപ്പെരുമഴയില്‍ മാനം കുളിര്‍ക്കണ പാടത്ത്
മുണ്ടകനും പൊന്നാര്യനും കതിര്‍കനക്കുന്നേ
മാരിമഴപ്പെരുമഴയില്‍ മാനം കുളിര്‍ക്കണ പാടത്ത്
മുണ്ടകനും പൊന്നാര്യനും കതിര്‍കനക്കുന്നേ
മീനക്കല്‍പ്പുഴവക്കിലിരുന്നു മീനൂറ്റണ പൊന്‍‌മാനേ
ഞാറ്റുവേലക്കുളിര്‍കാറ്റു മേഞ്ഞൊരു കൂടു പണിഞ്ഞുതരാം

(പൊന്നാന..)

മാമലയ്ക്ക് മുലചുരത്താന്‍ മേഘമൊരുങ്ങണ നേരത്ത്
അമ്പിളിയും പൊന്‍‌താരവും കൊതിച്ചു നിക്കണുണ്ടേ
മാമലയ്ക്ക് മുലചുരത്താന്‍ മേഘമൊരുങ്ങണ നേരത്ത്
അമ്പിളിയും പൊന്‍‌താരവും കൊതിച്ചു നിക്കണുണ്ടേ
മാണിക്യക്കുളിര്‍ക്കുമ്പിളു കുത്തി പാല്‍ തേടണ പൂമൈനേ
പാതിരാവിലൊരു പാട്ടു പകര്‍ന്നെന്റെ കൂട്ടിനിരുന്നുതരൂ

(പൊന്നാന..)



----------------------------------


Added by Kalyani on December 27, 2010

Ponnaanappuramerana meda sooryan
kaarmeghathidampedukkanathenthinaanu
ponnaanappuramerana meda sooryan
kaarmeghathidampedukkanathenthinaanu
kaanaamanichaanthaniyana kannivarampathu
kaanaamanichaanthaniyana kannivarampathu
peyyaathoru karkkidakam
pozhiyaamazhayaay pozhiyunne......
(ponnaanappura.....)

maarimazhapperumazhayil maanam kulirkkana paadathu
mundakanum ponnaaryanum kathirkanakkunne
maarimazhapperumazhayil maanam kulirkkana paadathu
mundakanum ponnaaryanum kathirkanakkunne
meenakkalppuzha vakkilirunnu meenoottana ponmaane
njaattuvelakkulirkaattu menjoru koodu paninju tharaam
(ponnaanappura.....)

maamalaykku mulachurathaan meghamorungana nerathu
ampiliyum pon thaaravum kothichu nikkanunde
maamalaykku mulachurathaan meghamorungana nerathu
ampiliyum pon thaaravum kothichu nikkanunde
maanikyakkulirkkumpilu kuthi paal thedana poomaine
paathiraaviloru paattu pakarnnente koottinirunnu tharuu..

(ponnaanappura.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യയും ഈ ചന്ദ്രികയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മതിമുഖി [മാർത്തോമൻ നന്മയായ്‌]
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
അഴകേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
സന്ധ്യയും ഈ ചന്ദ്രികയും
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
അഴകേ അന്നൊരാവണിയിൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍