View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥയിലെ രാജകുമാരിയും ...

ചിത്രംകല്യാണരാമന്‍ (2002)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 26, 2010

യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..


ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..

ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി

// കഥയിലെ...........//
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
ഓ.............

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 21, 2010

Ya devi sarvva bhoodeshu..
Prema roopena samsthitha
Namasthasyi namasthasyi namasthasyi
namo namaha

kadhayile rajakumariyum gopakumaranum onnavaan
puzhayile ponnalonaglil avarozhukki deepangal
karalile moham thaliraniyaanayi
avariruperum thapam cheythu ee ambala kalppadavil
kadhayile rajakumariyum gopakumaranum onnavaan oh…

sreelakam vazhunna devi praana manthra munarthunna devi
thapassirikkum sneha manssukalkk ashwasameki
ozhukunna deepangal thozhukai nalangal
athu kandu kai neetti thiru vara mekanayi
anuraga ravilalankarichoru poonthoniyethi
(kadhayile….)

avani thaalangalenthi raga thalam thudikkunna ravil
rajakumarikkum gopakumaranum maangalyamayi
panthalittu ponmegham kannezhuthi kaarmegham
pottuthottu pootharam minnu ketti minnaram
annaayirathiri mala charthiya kalyanamayi
(kadhayile …)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥയിലെ
ആലാപനം : ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
രാക്കടല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കൈത്തുടി താളം
ആലാപനം : അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തിങ്കളെ
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
തുമ്പി കല്യാണതിനു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
രാക്കടല്‍ [D]
ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഒന്നാം മലകേറി
ആലാപനം : ഇന്നസെന്റ്‌, ദിലീപ്, ലാല്‍, കലാഭവൻ നാരായണൻ കുട്ടി, കൊച്ചു പ്രേമന്‍, ലാലു അലക്സ്, സലിം കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്