View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു പറഞ്ഞു ...

ചിത്രംപുലിവാല്‍ കല്യാണം (2003)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനകൈതപ്രം
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Jija Subramanian

Aaru paranju aaru paranju
Njaan kandathu raakkanavananenaaru paranju
Ezhu niram kondezhuthiyathellam
Mazhavillu virinjathu polennaaru paranju
Kali chollum kuyilaano
Kuzhaloothum kattaano
Araanee kallam cholliyathaaraanaavo

Oru thoomanjin vaidooryam nalkiyappol
Tharakasham pakaram nalki nee
Oru moovanthi poonkinnam njan thannappol
Ponnin pular kaalam pakaram thannu nee
Azhake nee ariyaamarayathu
Alamaalakal aadi ulanjoru kadalaay njaanarike
Annadyam kettu pranayam mridu pallaviyaay
(aaru paranju...)

Nee chumbana chembakappoo virichu
Athilanuraaga then nirachu
Ninne kaanaathe kaanaathe njaan alanju
Neeyennathmaavinullil mayangi
Poovaay nee karalil poomazhayaay
Madhu maduri thedi alanjoru vandaay njaananunarnnu
Annaadyam padiya gaanam swara marmmaramayi
(aaru paranju...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)

നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേവരത്തെരുവ്‌
ആലാപനം : എം ജി ശ്രീകുമാർ, അഫ്‌സല്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഗുജറാത്തി (f)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
പൂവള്ളിക്കാവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആരുണ്ടിനിയാരുണ്ട്‌
ആലാപനം : അഫ്‌സല്‍, വിജയ്‌ യേശുദാസ്‌, ഹരിശ്രീ അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഗുജറാത്തി
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : ബേണി ഇഗ്നേഷ്യസ്