ആളൊരുങ്ങി അരങ്ങൊരുങ്ങി ...
ചിത്രം | എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (1983) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on September 21, 2008 ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി കാണുവാന്‍ കണിയുണരാനിതുവഴി വാ കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..(2) തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ (ആളൊരുങ്ങി....) പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച് വിരുന്നൊരുക്കാം വിളമ്പിത്തരാം മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ (ആളൊരുങ്ങി...) പൊന്നുരുക്കി പവനുരുക്കി പണ്ടങ്ങള് പണിതൊരുക്കി ചമഞ്ഞൊരുങ്ങാം പറന്നുവരൂ കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തു വായോ കുമ്മിയിടാം കുരവയിടാം ഓടിവായോ നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ (ആളൊരുങ്ങി...) ---------------------------------- Added by devi pillai on September 21, 2008 Aalorungi arangorungi aayiram therorungi Kaanuvaan kaniyunaraan ithuvazhi vaa(2) Konnappoom cholakalil kulichorungi..(2) Thumpikkurunne thumbakkudathil thullithulli vaa Oru mani thennalil nee ithile vaa (aalorungi...) pooviruthu kariyum vachu poozhiman chorum vachu(2) virunnorukkaam vilambi tharaam mamaatti kuttiyamme mamunnaanodivaayo then kumila chirakukalil paari vaayo naadu chutti nagaram chutti nadavazhi naalum chutti eezhara ponnanamele ezhunnalli vaa (aalorungi....) ponnurukki pavanurukki pandangal panithorukki..(2) chamanjorungaam parannu varoo kummatti koothu kaanaan koottarodothu vaayoo kummiyidaam kuravayidaam oodivaayo naadu chutty nagaram chutty nadavazhi naalum chutty eezhara ponnanamele ezhunnalli vaa (aalorungi...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണോടു കണ്ണോരം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- തൈമണിക്കുഞ്ഞു തെന്നല്‍
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്
- മൗനങ്ങളേ ചാഞ്ചാടുവാന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജെറി അമല്‍ദേവ്