View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലത്തുമ്പത്തിരുന്നൂയലാടും [F] ...

ചിത്രംപപ്പയുടെ സ്വന്തം അപ്പൂസ്‌ (1992)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി

വരികള്‍

Olathumpathirunnooyalaadum chellappainkili
ente baalagopalane enna theppikkumpam paadadee
vellam korikkulippichu kinnarichomanichayyayyaa
ente maarippalunkippam raajappoomuthaay poyedee
cholli naaveraruthe kandu kanneraruthe
pilla dosham kalayaan moolu pullonkudame hoy
(Olathumpathirunnooyalaadum..)

Kurunnu chundilo paranna paalmanam
vayampu naavilo nurungu konchalum
nurungu konchalil niranjorammayum
oramma than manam kulirnna haasavum
aananda thenimpa theril njaanee
maanathoodangingonnodikkotte
olathathe njaanum ninnodoppam
chaanchakkam chaanchakkam chaadikkotte
poonkavil kilunnil njaan chaanthu kondu chaarthidaam
ennunnikken chollum kannum kondaapathonnettidaathidaan
(Olathumpathirunnooyalaadum..)

saraswathivaram niranju saaksharam
virinjidum chiram arinjidum manam
arinju munpanaay valarnnu kemanaay
gurukadaakshamaay varoo kumaarakaa
aksharam nakshathra lakshamaayaal
achanekkaal nee midukkanaayaal
naalathe naadinte naavu neeye
maanathodammayinnammayaaye
Ethu deshamaakilum ethu veshamekilum
amma than aminjappaalinte maadhuryam kaathidename
(Olathumpathirunnooyalaadum..)
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
(ഓലത്തുമ്പത്തിരുന്നൂയലാടും...)

കുരുന്നു ചുണ്ടിലോ പരന്ന പാല്‍ മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലില്‍ നിറഞ്ഞൊരമ്മയും
ഒരമ്മ തന്‍ മനം കുളിര്‍ന്ന ഹാസവും
ആനന്ദ തേനിമ്പ തേരില്‍ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിള്‍ കിളുന്നില്‍ ഞാന്‍ ചാന്തു കൊണ്ടു ചാര്‍ത്തിടാം
എന്നുണ്ണിക്കെന്‍ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാന്‍
(ഓലത്തുമ്പത്തിരുന്നൂയലാടും....)

സരസ്വതീവരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുന്‍പനായ് വളര്‍ന്നു കേമനായ്
ഗുരുകടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്രലക്ഷമായാല്‍
അച്ഛനെക്കാള്‍ നീ മിടുക്കനായാല്‍
നാളത്തെ നാടിന്റെ നാവു നീയേ
മാനത്തോടമ്മയിന്നമ്മയായേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
(ഓലത്തുമ്പത്തിരുന്നൂയലാടും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ പൂവേ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
സ്നേഹത്തിന്‍ പൂഞ്ചോല
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
മഞ്ഞു പെയ്യും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
കാക്ക പൂച്ച
ആലാപനം : കോറസ്‌, മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
ഓലത്തുമ്പത്തിരുന്നൂയലാടും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
എൻ പൂവേ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ