View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വന്നത് നല്ലതു നല്ലദിനം ...

ചിത്രംഗര്‍ജ്ജനം (1981)
ചലച്ചിത്ര സംവിധാനംസി വി രാജേന്ദ്രൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by devi pillai on January 29, 2011

ലാലലലാലല ലാലലലാ.......

വന്നതു നല്ലതുനല്ല ദിനം
ഇന്നിനി നമ്മുടെ ദാഹലയം
എങ്ങെല്ലാം തേടിഞാന്‍ എന്തെല്ലാം കരുതി ഞാന്‍
വന്നാലും ഇന്നു നല്ല നാള്‍

ജുംതക ജുംതക ജുംതകജാ
കൂട്ടിനൊരാളെയും കിട്ടിയെടി

പെണ്‍കൊടിതന്‍ കൈഞൊടിയില്‍
വീരന്‍ പോലും കുമിളയല്ലേ
മഹിളകള്‍ക്ക് കാവല്‍ വരും
കാമനെത്ര കാമുകികള്‍
കണ്ണിരിക്കും ഒരുകുരുടന്‍ - ഒരുകുരുടന്‍
തീയലയില്‍ നീന്തുകയോ!
ഉല്ലാസമേളയ്ക്കു കൈകൊണ്ടു താളങ്ങള്‍

ഈര്‍ക്കിലിനാല്‍ വീടുകെട്ടി
കോട്ടയെന്നു ചൊല്ലുകിലും
നാലുചുറ്റും കൈകളൊന്നായ്
ചേര്‍ന്നണഞ്ഞാല്‍ എന്തു ഫലം!
തന്ത്രമെല്ലാം കണ്ടനരി - കണ്ടനരി
മന്ത്രങ്ങളില്‍ വീഴുകയോ!
മുന്നില്‍ നിന്നാരവം പിന്നിലും ഗര്‍ജ്ജനം
ജുംതക ജുംതക.........


----------------------------------

Added by devi pillai on January 29, 2011

laalala.....

vannathu vannathu nalla dinam
innini nammude daahalayam
engellaam thedi njan enthellaam karuthi njan
vannaalum innunalla naal

jumthaka jumthaka jumthakadha
koottinoraaleyum kittiyedi

penkodi than kainjodiyil
veeranpolum kumilayalle
mahilakalkku kaaval varum
kaamanethra kaamukikal
kannirikkum orukurudan..orukurudan
theeyalayil neenthukayo!
ullaasamelakku kaikondu thaalangal

eerkkilinaal veeduketti
kottayennu chollukilum
naaluchuttum kaikalonnaay
chernnananjaal enthubalam!
thanthramellaam kandanari- kandanari
manthrangalil veezhukayo
munnil ninnaaravam pinnilum garjjanam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണിന്‍ കണ്ണില്‍ വിരിയും
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
എന്റെ പുലർകാലം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
തമ്പുരാട്ടീ നിന്‍ കൊട്ടാരത്തില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ഒരു തേരിൽ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ഒരു മോഹത്തിൻ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ