View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണനാരാരോ ...

ചിത്രംഗമനം (1994)
ചലച്ചിത്ര സംവിധാനംശ്രീ പ്രകാശ്
ഗാനരചനബിച്ചു തിരുമല
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on March 24, 2010
കണ്ണനാരാരോ ഉണ്ണിക്കണ്മണിയാരാരോ
കണ്ണുനീര്‍ജന്മം താങ്ങും കൈകളിലാരാരോ
ഒരു തോളില്‍ നീയെന്ന പുണ്യം
താനേ തലചായ്‌ക്കും സൗഭാഗ്യം തേടുന്നെന്‍ മൗനം
എല്ലാം വിടചൊല്ലിയകലുന്നോരേകാകീ ഗമനം

(കണ്ണനാരാരോ)

നെഞ്ചിന്നുള്ളില്‍ ഏതോ ഇരുള്‍മാളങ്ങള്‍
കണ്ണില്‍ നീളും സ്വന്തം നിഴല്‍നാളങ്ങള്‍
കൊതിയോടെ നീ പോയ വഴി മാറിയോ
ഈ മാറിലിനിയും ഈ പൂവിനിടമോ

(കണ്ണനാരാരോ)

തീ‍രാമോഹം ഒന്നായ് ഒരു കൂരയില്‍
ചേരാനോരോ നാളും കഴിയുമ്പോഴും
ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ
കാതങ്ങളിനിയും കാല്‍‌യാത്ര തുടരാന്‍

(കണ്ണനാരാരോ)



----------------------------------

Added by devi pillai on June 12, 2010

kannanaaraaro unnikkanmaniyaaraaro
kannuneer janmam thaangum kaikalilaaraaro
oru tholil neeyenna punyam
thaane thalachaaykkum soubhaagyam thedunnen mounam
ellaam vidacholliyakalunnorekaaki gamanam

nenchinnullil etho irul maalangal
kannil neelum swantham nizhal naalangal
kothiyode nee poya vazhimaariyo
ee maariliniyum ee poovinidamo

theeraamoham onnaay oru koorayil
cheranoro naalum kzhiyumpozhum
ini veendum orujanmam athinekumo
kaathangaliniyum kaalyaathra thudaraan


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴവുമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണനാരാരോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
പീലി വീശി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
സിന്ദൂരപ്പൂമനസ്സിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍
അപ്പുപ്പൻ താടി
ആലാപനം : തിലകന്‍   |   രചന : രാജേന്ദ്രന്‍ ചേറുപൊയ്ക   |   സംഗീതം : ഔസേപ്പച്ചന്‍
കണ്ണനാരാരോ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഔസേപ്പച്ചന്‍