View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പികളേ [ജീവനിലമൃതവുമായ്‌ ] ...

ചിത്രംപത്താമുദയം (1985)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

Aaa..aa...
thumpikale onathumpikale paadoo ee raavil
jeevanilamruthavumaayi varum navaraaganilaave neeyoru geetham
thaalam thulli paadum njangal premageethakam
thaalam thulli paadum njangal premageethakam
saralamrudulam sarasavilayam madhuratharam aay..aa.
thaalam thulli paadum njangal premageethakam
thaalam thulli paadum njangal premageethakam

Maarante thoniyile paattukaare
madhumaasagaayakante koottukaare (2)
aadaamo onnu paadaamo
aayiram kannerinjaayiram pooverinja
nuraagapopanthalil koodaamo (2)
Kuyilaale thenmozhiyaale
kumiyadikkaam koothinu pokaam
kummaattikkali kaanaam maarante koottinu poraamo
nenchile koottilirikkaamo
nenchile koottinirikkaamo

srumgaarappoovaniyil thaalavumenthi
gandharva veenakalaay vannavar njangal (2)
sruthi meettippaadoo swaralahari thedoo (2)
Swapnangal vilakku veykkum swarnna manitheril
madhupushpahaaravumaay nilkkunnu nammal
thaliril thaliraay
poovil poovaay
thenil thenaay
kuliril kuliraay
eenam paadi
naadam thedi
naanam choodi pookkunnu nammal

Swapnangal vilakku veykkum swarnna manitheril
madhupushpahaaravumaay nilkkunnu nammal

ho ho hoy ho ho hoy
ho ho hoy ho ho hoy
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ...

തുമ്പികളേ ഓണത്തുമ്പികളേ പാടൂ ഈ രാവില്‍

ജീവനിലമൃതവുമായി വരും നവ രാഗനിലാവേ നീയൊരു ഗീതം
താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
സരളമൃദുലം സരസവിലയം മധുരതരമായ്
അ...
താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം
താളം തുള്ളി പാടും ഞങ്ങള്‍ പ്രേമഗീതകം

മാരന്റെ തോണിയിലെ പാട്ടുകാരേ
മധുമാസഗായകന്റെ കൂട്ടുകാരേ
മാരന്റെ തോണിയിലെ പാട്ടുകാരേ
മധുമാസഗായകന്റെ കൂട്ടുകാരേ
ആടാമോ ഒന്നു പാടാമോ
ആയിരം കണ്ണെറിഞ്ഞായിരം പൂവെറിഞ്ഞ -
നുരാഗപ്പന്തലില്‍ കൂടാമോ?
കുയിലാളേ തേന്‍ മൊഴിയാളേ
കുമ്മിയടിക്കാം കൂത്തിനു പോകാം
കുമ്മാട്ടിക്കളി കാണാം മാരന്റെ കൂട്ടിനു പോരാമോ?
നെഞ്ചിലെ കൂട്ടിലിരിക്കാമോ
നെഞ്ചിലെ കൂട്ടിലിരിക്കാമോ

ശൃംഗാരപ്പൂവനിയില്‍ താലവുമേന്തി
ഗന്ധര്‍വ്വ വീണകളായ് വന്നവര്‍ ഞങ്ങള്‍
ശൃംഗാരപ്പൂവനിയില്‍ താലവുമേന്തി
ഗന്ധര്‍വ്വ വീണകളായ് വന്നവര്‍ ഞങ്ങള്‍
ശ്രുതി മീട്ടിപ്പാടു സ്വരലഹരി തേടു
സ്വപ്നങ്ങള്‍ വിളക്കു വെക്കും സ്വര്‍ണ്ണമണിത്തേരില്‍
മധുപുഷ്പഹാരവുമായ് നില്‍ക്കുന്നു നമ്മള്‍
തളിരില്‍ തളിരായ്
പൂവില്‍ പൂവായ് തേനില്‍ തേനായ്
കുളിരില്‍ കുളിരായ്
ഈണം പാടി നാദം തേടി
നാണം ചൂടി പൂക്കുന്നു നമ്മള്‍

സ്വപ്നങ്ങള്‍ വിളക്കു വെക്കും സ്വര്‍ണ്ണമണിത്തേരില്‍
മധുപുഷ്പഹാരവുമായ് നില്‍ക്കുന്നു നമ്മള്‍
ഹോ ഹോ ഹോയ്
ഹോ ഹോ ഹോയ്
ഹോ ഹോ ഹോയ്
ഹോ ഹോ ഹോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്ല്യാണ പെണ്ണിന്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
പൂങ്കാവില്‍ പാടി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
മംഗളം പാടുന്ന
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍