ഈ ആനന്ദം ...
ചിത്രം | ഒരേ രക്തം (1985) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | രാജന് നാഗേന്ദ്ര |
ആലാപനം | കൃഷ്ണചന്ദ്രന്, ലതിക |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by devi pillai on February 16, 2011 ഈ ആനന്ദം മറയരുതേ ഇനിയെന്നെന്നും സങ്കല്പത്തിന് ചിറകിലൊളിക്കാമിനിയെന്നെന്നും ഒന്നായിടുവാന് ഞാനും നീയും നിശതന്‍ മഞ്ചലില്‍ ഉഷസ്സുവിരിയേണ്ട ഇരുണ്ട വാനത്ത് പക്ഷികള്‍ പാടേണ്ട രാവില്‍ മരങ്ങളില്‍ ആയിരം വര്‍ഷങ്ങള്‍ ഒഴുകിനീങ്ങട്ടെ നിന്നാലിംഗനം എന്നെ മൂടട്ടെ ലാലാലാലാലല...ലലലലല..... നിശയുമുറങ്ങട്ടെ താരകള്‍ മായട്ടെ നദിയും പാടാതെ മൌനമൊഴുകട്ടെ ഒന്നിച്ചു ചേരും നമ്മള്‍ക്കായി നിറയും നിത്യതയായി രജനി എന്തിനു തിങ്കള്‍ സഖി നിന് പുഞ്ചിരിയുണ്ടെങ്കില്‍ നിന്റെ മനോരഥവീഥിയില്‍ അതു വാനൊളിയല്ലെ? അലതല്ലും സന്തോഷവേണി മനസ്സിന് കരകളില്‍ മനസ്സില്‍ തുളുമ്പുമീ തേനോ അനുരാഗം ഹൃദയം പാടുമീ സ്വരമോ സായൂജ്യം കണ്ണില്കവിയും തെളിനീരലകള്‍ എഴുതിടുമാശതന് കവിത പഠിക്കു ലലലാലലലാ..... പുതിയ ജീവനം പൂവിടുമല്ലോ മനസ്സു മനസ്സില്‍ ലയിച്ചു കഴിഞ്ഞാല്‍ മുള്ളുകളെല്ലാം പൂവുകളാകും കല്ലുകളെല്ലാം രത്നങ്ങളാകും എന്നില്‍ നീയൊരു നന്ദനവനമായ് വളരുന്നു എല്ലാമിന്നൊരു മായാജാലം അനുരാഗം ഉള്ളത്തില്‍ ഊഞ്ഞാലയാടൂ സുഖത്തിന് തെന്നലില്‍ ---------------------------------- Added by devi pillai on February 16, 2011 eeyaanandam marayaruthe iniyennennum sankalpathin chirakilolikkaaminiyennum onnaayiduvaan njanum neeyum nishathan manchalil ushassuviriyenda irundavaanathu pakshikal paadenda raavil marangalil aayiram varshangal ozhuki neengatte ninnaalinganam enne moodatte lalalallaalaa.... nishayumurangatte thaarakal maayatte nadiyum paadaathe mounamaayozhukatte onnichu cherum nammalkkaayi nirayum nithyathayaayi rajani enthinu thinkal sakhi nin punchiriyundenkil ninte manoradha veedhiyil athu vaanoliyakke? alathallum santhosha veni manassin karakalil manassil thulumbumee theno anuraagam hridayam paadumee swaramo saayoojyam kannil kaviyum thelineeralakal ezhuthidumaashathan kavithapadhikku lalala..... puthiya jeevanam poovidumallo manassu manassil layichu kazhinjal mullukalellaam poovukalaakum kallukalellaam rathnangalaakum ennil neeyoru nandanavanamaay valarunnu ellaaminnoru maayaajaalam anuraagam ullathil oonjaalayaadu sukhathin thennalil |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവിലലിഞ്ഞ
- ആലാപനം : ജോളി അബ്രഹാം, ലതിക | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാജന് നാഗേന്ദ്ര
- രവി കണ്ടതെല്ലാം
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാജന് നാഗേന്ദ്ര
- തെന്കാറ്റു വീശി
- ആലാപനം : ജോളി അബ്രഹാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : രാജന് നാഗേന്ദ്ര