View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളമിടൂ എന്‍പാട്ടിനു താളമിടൂ ...

ചിത്രംസായന്തനം (1993)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on August 6, 2010
 
(സ്ത്രീ) താളമിടൂ എന്‍ പാട്ടിനു് താളമിടൂ
കൂടെ വരൂ എന്‍ കുയിലിനു കൂട്ടുവരൂ
സങ്കല്‍പ്പങ്ങളിലൊന്നായു് ഒഴുകാം അനുഭൂതികള്‍ പകരാം
തങ്കക്കിങ്ങിണി നാദലയത്തില്‍ കൈകോര്‍ത്തിളകീടാം
ഞാനും നീയും താലേലിക്കും ഗാനോത്സവമായു്
താളമിടൂ എന്‍ പാട്ടിനു് താളമിടൂ
കൂടെ വരൂ എന്‍ കുയിലിനു കൂട്ടുവരൂ

(സ്ത്രീ) ദാഹം കൊള്ളുമ്പോള്‍ ജീവജലം
ഗാനം ദുഃഖത്തില്‍ സ്നേഹജലം
(ദാഹം )
ഏകാന്തതയില്‍ പ്രീയനേ നീ മാഴ്കാതെ
ഏതോ ലഹരിച്ചുഴിയില്‍ നീ താഴാതെ
ഈ രാഗതരംഗിണിയില്‍ നീ നേടാന്‍ വാ
(പു) (താളമിടൂ എന്‍)

(പു) ഉള്ളിന്‍ ഉള്‍പ്പൂവില്‍ തേന്‍മണിയാം
ഗാനം പ്രണയത്തിന്‍ ദോഹദമാം
(ഉള്ളിന്‍ )
(ഡു) ഓടിത്തളരും പാന്ഥന്‍ തണ്ണീര്‍പ്പന്തല്‍
ആടിത്തളരും നേരം നല്‍ താരാട്ടു്
ഈ തമ്പുരുവിന്‍ ശ്രുതി കൊണ്ടാടീടാം വാ
(ഡു) (താളമിടൂ എന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വേനൽ തീയിലംബരം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിറകുടമായവള്‍ വിളങ്ങി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌