Pandenno Kettathaane ...
Movie | Sparsham (1999) |
Movie Director | Mohan Roop |
Lyrics | S Ramesan Nair |
Music | Sharreth |
Singers | Sharreth |
Lyrics
Added by Ganga on January 30, 2012 പണ്ടെന്നോ കേട്ടതാണീ പാണന്‍ പാടും പഴമ്പാട്ടു്...ഓ..ഓ.. പാലാഴിത്തിരകളെ കടംകൊള്ളും കഥപ്പാട്ടു്...ഓ..ഓ.. പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ.... പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ.. പണ്ടെന്നോ കേട്ടതാണീ പാണന്‍ പാടും പഴമ്പാട്ടു്...ഓ..ഓ.. തെളിയും നന്മയുള്ളോന്‍..മനസ്സും വെണ്മയുള്ളോന്‍ തെരുവില്‍ നിണം വാര്‍ന്നു പൊലിഞ്ഞതെന്തേ.... കൊടുക്കാന്‍ പൊന്‍പണവും ഉടുക്കാന്‍ വെള്ളമുണ്ടും അടുക്കല്‍ കൊണ്ടു വെച്ചു കാത്തിരിക്കുന്നോന്‍ ഉയിരും തികയാതെ...ഉദരം നിറയാതെ മറഞ്ഞതെന്തേ.. കൈക്കുറ്റം ചെയ്തവരേ...പിഴ ചെയ്തോരേ കാണാത്തോരുയിരിതാ വരുന്നുണ്ടല്ലൊ... അച്ഛനു തൂശനില..അരികില്‍ കിണ്ടിവെള്ളം ആയിരം പിടിപ്പണം അരിയും ചോറും ആവണപ്പലകയില്‍ വിളക്കും വിഭൂതിയും ആവോളം പിഴചൊല്ലി വണങ്ങാം ഞങ്ങള്‍ കൈക്കുറ്റം പൊറുക്കേണം... ദൈവംപോല്‍ ഉയർന്നു നീ..തുണച്ചീടേണം പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ.... പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ.. (പണ്ടെന്നോ കേട്ടതാണീ....) ---------------------------------- Added by Ganga on January 30, 2012 Pandenno kettathaanee paanan paadum pazhampaattu..oh..oh.. paalaazhi thirakale kadam kollum kadhappaattu....oh..oh.. payyaarathachaninnu kaaranoralle.. paathiraa pizha kondu veenupoyille....oh..oh.. pandengo kettathaanee paanan paadum pazhampaattu..oh..oh.. theliyum nanmayullon..manassum venmayullon theruvil ninam vaarnnu polinjathenthe.... kodukkaan pon panavum udukkaan vella mundum adukkal kondu vechu kaathirikkunnon uyirum thikayaathe...udaram nirayaathe maranjathenthe.. kaikkuttam cheythavare..pizha cheythore.. kaanaathoruyirithaa varunnundallo... achanu thooshanila..arikil kindivellam aayiram pidippanam ariyum chorum aavanappalakayil vilakkum vibhoothiyum aavolam pizha cholli vanangaam njangal kaikkuttam porukkenam... daivam pol uyarnnu nee..thunachidenam payyaarathachaninnu kaaranoralle.. paathiraa pizha kondu veenupoyille....oh..oh.. (pandenno kettathaanee....) |
Other Songs in this movie
- Indumathippoovirinjathu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Ee shyaamasandhyayil
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sharreth
- Doorathaarakangal
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Sharreth
- Kalyaanakkuyil vilikkum
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Koodozhinju Kudiyeri Varunnu
- Singer : KS Chithra | Lyrics : S Ramesan Nair | Music : Sharreth
- Thengi Mounam Thengi
- Singer : Sharreth | Lyrics : S Ramesan Nair | Music : Sharreth
- Nakshathrappuzhayil
- Singer : Minmini | Lyrics : S Ramesan Nair | Music : Sharreth