View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിനവേ എന്‍ നിനവേ പൊഴിയും ...

ചിത്രംമുല്ലവള്ളിയും തേന്മാവും (2003)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംപി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by മാത്തച്ചൻ on September 28, 2009
നിനവേ എൻ നിനവേ പൊഴിയും പൂവിതളേ (നിനവേ..)
ഈ ഏകാന്ത സന്ധ്യാ തീരം മൂളുന്ന പാട്ടിൽ
പെയ്യാതെ വിങ്ങും മേഘങ്ങളിൽ
[അലയും നിലാവായ് ഞാനലിഞ്ഞൂ
വെറുതെ നിന്നോർമ്മയിൽ കരഞ്ഞൂ]

തിരിയായേരിയും നീയിന്നെന്നുയിരിൽ
മഴയായ് പൊഴിയും പൂവല്ലിയിൽ
മുറിവാർന്നുണരും നിൻ ഉള്ളിൽ
കനിവിൻ കടലായ് പാടാം
ഒരു മഞ്ഞിൻ കുഞ്ഞു തുള്ളിയായ്
മിഴിയോരം മുത്താം ഞാൻ
ഒരു തൂവൽ തേൻ വസന്തമായ്
താരാട്ടും ഞാൻ
നിനവേ എൻ നിനവേ പൊഴിയും പൂവിതളേ

കനലായുരുകും നീയിന്നെൻ കരളിൽ
ചിറകാർന്നുയരും നിൻ കൂടെ ഞാൻ
വിരലാൽ തഴുകും നിൻ മാറിൽ
വിരിയും വെയിലിൻ നാളം
ഒരു ശില്പം വീണുടഞ്ഞുപോയ്
ഒരു ഗാനം മൌനമായ്
ഒരു വേനൽ കൂടു തേടുവാൻ
ഞാൻ മാത്രമായ് (അലയും...) (നിനവേ..)

----------------------------------

Added by Susie on July 12, 2010

ninave en ninave pozhiyum poovithale (ninave)
ee ekaantha sandhyaatheeram moolunna paattil
peyyaathe vingum meghangalil
alayum nilaavaay njaanalinju
veruthe ninnormmayil karanju

thiriyaayeriyum neeyinnennuyiril
mazhayaay pozhiyum poovalliyil
murivaarnnunarum nin ullil
kanivin kaalaay paadaam
oru manjin kunju thulliyaay
mizhiyoram muthaam njaan
oru thooval then vasanthamaay
thaaraattum njaan
(ninave)

kanalaayurukum neeyinnen karalil
chirakaarnnuyarum nin koode njaan
viralaal thazhukum nin maaril
viriyum veyilin naalam
oru shilppam veenudanjupoy
oru gaanam mounamaay
oru venalkkodu theduvaan
njaan maathramaay
alayum nilaavaay njaanalinju
veruthe ninnormmayil karanju
(ninave)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമര നൂലിനാല്‍
ആലാപനം : ജി വേണുഗോപാല്‍, ഗായത്രി അശോകന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ചിറ്റികുരുവി
ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
നിനക്കും നിലാവില്‍
ആലാപനം : കല്യാണി മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ധുംതനക്കടി
ആലാപനം : ബേബി കല്യാണി, ഫ്രാങ്കോ, ഗംഗ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പച്ചപ്പളുങ്കേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ബാലു   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
അന്തിനിലാ ചെമ്പരുന്തേ
ആലാപനം : ഇന്ദ്രജിത്ത്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കടലിളകി കരയോടു ചൊല്ലി
ആലാപനം : ബാലു, ഫ്രാങ്കോ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍