View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂ വെണ്ണിലാവു [F] ...

ചിത്രംചന്ദനവര്‍ണ്ണ ത്തേര് (1997)
ഗാനരചനപി കെ ഗോപി
സംഗീതംവിജയ കുമാര്‍
ആലാപനംരാധിക തിലക്‌

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ ...ആ ...ആ ...ആ ...

തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
മണിക്കുയിലാണു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ

വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലര്‍ച്ചൂടി

വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലര്‍ച്ചൂടി
ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ

ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി

ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി
നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും
(തൂവെണ്ണിലാവിന്റെ ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടോ
ആലാപനം : ദലീമ   |   രചന : കൈതപ്രം   |   സംഗീതം : വിജയ കുമാര്‍
ഒരു വഴിയമ്പലം
ആലാപനം : ബിജു നാരായണന്‍   |   രചന : രമേഷ് മണിയത്ത്   |   സംഗീതം : വിജയ കുമാര്‍
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : വിജയ കുമാര്‍