View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെയിലലിയും മുന്‍പേ ...

ചിത്രംതിളക്കം (2003)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by ജിജാ സുബ്രഹ്മണ്യൻ on March 3, 2010
 വെയിലലിയും മുൻപേ കളമെഴുതും മുൻപേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ കാണികളെന്തേ ഒഴിഞ്ഞൂ
(വെയിലലിയും...)

അണിയാൻ കരുതിയ ശ്രാവണ കുങ്കുമം
കാർമുകിൽ വന്നു കവർന്നു പോയി
നൊമ്പര കൈയ്യിലെ കരിമഷിക്കൂടുമായ്
രാത്തുമ്പി പാറി പറന്നു പോയി
സാന്ത്വനമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾ
പാഴ് നിലാച്ചില്ലുകളായ് മാറി (2)
(വെയിലലിയും...)


ആയിരം വർണ്ണമായ് പീലി വിടർത്തിയ
മഴവില്ലുടയാട അലിഞ്ഞു പോയി
നെഞ്ചോടു ചേർത്തിയൊരു മരതക കല്ലുമായ്
താരകകന്യക മറഞ്ഞു പോയി
അരങ്ങിനിയുണരുമോ കാണികൾ വരുമോ
വെള്ളിനിലാവിൻ നാലുകെട്ടിൽ (2)
(വെയിലലിയും...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011

Veyilaliyum munpe kalamezhuthum munpe
Enthinu sandhya kadannu vanau
Pakalin chamayangal enthinazhinju
Arangil kanikal enthe ozhinju
(veyil aliyum....)

Aniyan karuthiya sharaavana kumkumam
Karmukil vannu kavarnnu poyi
Nombara kayyile karimashi koodumayi
Rathumbi paari parannu poyi
Swanthamennothiya pon veyil pottukal
Pazhnila chillukalayi mari (2)
(veyil aliyum....)

Ayiram varnnamayi peeli vidarthiya
Mazhaviludayada alinju poyi
Nenjodu cherthiyoru marathaka kallumayi
Tharaka kanyaka maranju poyi
Arangini unaruno kaanikal varumo
Vellinilavin nalukettil
(veyil aliyum....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിടരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
എന്ന തവം ശെയ്തനേ
ആലാപനം : ബേബി നിമിഷ, ചിന്‍മയി   |   രചന :   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ഈ കണ്ണന്‍ കാട്ടും കുസൃതി
ആലാപനം : സുജാത മോഹന്‍, കല്ലറ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
എനിക്കൊരു പെണ്ണുണ്ട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
സാറേ സാറേ
ആലാപനം : സുജാത മോഹന്‍, ദിലീപ്, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
എവിടെ
ആലാപനം : കെ ജെ യേശുദാസ്, വി എസ്‌ കല   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നീ ഒരു പുഴയായ്‌
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌