View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാനന കുയിലേ [പു] ...

ചിത്രംമിസ്റ്റര്‍ ബ്രഹ്മചാരി (2003)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on December 14, 2010

കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാം ഞാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന്‍ പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു
മോതിരക്കല്ലു തരാം ഞാന്‍
മാരനിവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ.....
മാരനിവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ....
(കാനനക്കുയിലിനു്....)

തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി
സ്നേഹപരാഗം നീ പടര്‍ത്തി
മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും
മാസ്മരഭാവം നീ ഉണര്‍ത്തി
സ്വപ്നംകാണും പെണ്ണിനെ
വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ
പൂങ്കാറ്റായ് പുല്‍കി നീ
ഓ ..ഓ ... മറക്കില്ല നിന്നെ.......
(കാനന കുയിലിനു....)

ഇവന്‍ വരുമ്പോള്‍ നെഞ്ചിന്‍ മതിലകത്തു്
മായിക ദീപം നീ കൊളുത്തി
നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍
അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു
ഓ ഗന്ധർവ്വന്റെ കൈയിലെ
മണിവീണക്കമ്പികള്‍
മന്ത്രിക്കും നിന്‍ പാട്ടിലെ
മധുരാഗത്തുള്ളികള്‍
ഓ..ഓ...എനിക്കുള്ളതല്ലേ........
(കാനനക്കുയിലിനു്....)

 


----------------------------------


Added by Kalyani on December 14, 2010

Kaanana kuyilinu kaathil idaanoru
kaanana kuyilinu kaathil idaanoru
kaal pavan ponnu tharaam njaan
kanaka nilavinu kaiyil idaanoru
mothirakkallu tharaam njaan
maaranivan varum mangallya naalil
penninu mey minungaan..oh
maaranivan varum mangallya naalil
penninu mey minungaan..
(kaanana kuyilinu....)

thanichirikke enne vilichunarthi
sneha paraagam nee padarthi
manasinullil ennum olichu veykkum
maasmara bhaavam nee unarthi
swapnam kaanum pennine
varavelkkaan vannu njaan
thaane pookkum poovine
poonkaatay pulki nee
oh..oh... marakilla ninne
(kaanana kuyilinu.....)

ivan varumpol nenchin mathilakathu
maayika deepam nee koluthi
ninakirikkaan ente madithadathil
arimullappookkal njaan virichu
oh gandharvante kaiyile
maniveenakkampikal
manthrikum nin paattile
madhuraaga thullikal
oh..oh... enikkullathalle....
(kaanana kuyilinu.....)

 





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിന്നെ കണ്ടാല്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കാണാക്കൂടു തേടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഏകാന്തമായ്‌
ആലാപനം : സുനില്‍ വിശ്വചൈതന്യ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
തിടമ്പെടുത്തു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
കാനനക്കുയിലെ
ആലാപനം : എം ജി ശ്രീകുമാർ, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഭജ്‌രേ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
തിടമ്പെടുത്ത വമ്പനായ (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഏകാന്തമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര