View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാ ഞാന്‍ ...

ചിത്രംഎന്റെ പ്രിയപ്പെട്ട മുത്തുവിന് (2000)
ചലച്ചിത്ര സംവിധാനംനാസർ കല്ലറയ്ക്കൽ
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംദലീമ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

കണ്ണാ ഞാൻ നിൻ മുന്നിൽ രാധയായ് നിൽക്കുന്നു
ആ കൈകളാലെന്നെ ഹരിചന്ദനമണിയൂ
അവിടുന്നു പൊതിയൂ
മനം നീട്ടി മിഴി പൂട്ടി ഞാനെന്നെ മറക്കുമ്പോൾ
തൃക്കൈയ്യാലേ തൃക്കണ്ണാലേ തൃപ്രസാദം തരൂ നീ
തൃക്കൈ വെണ്ണ തരൂ നീ

വിണ്ണിൻ നാഥൻ സൂര്യൻ പോലെ എന്നെ കാണാനെത്തും നേരം
തേൻ കുമ്പിൾ നൽകാനായി ഞാൻ താലിപ്പൂവാകും (2)
പകലോനായ് നീയെന്റെ ഇതളിന്മേൽ പുൽകുമ്പോൾ
ഉള്ളിന്റെ ഉള്ളിൽ കുളിരു കോരും
ജന്മം തോറും നിൻ പെണ്ണാകാൻ എന്നും മോഹിക്കും
(കണ്ണാ ഞാൻ..)

രാവിൽ നീയെൻ ചന്ദ്രൻ പോലെ മേഘം നീക്കി നോക്കും നേരം
നാണം ചേരും ഓളം നീയും ആമ്പല്‍പ്പൂവാകും (2)
എന്നിൽ നിൻ കൗമാരം കിന്നാരം പെയ്യുമ്പോൾ
സ്വപ്നത്തിൻ തീരം കളഭമണിയും
ജന്മം തോറും നിൻ പെണ്ണാവാൻ എന്നും മോഹിക്കും
(കണ്ണാ ഞാൻ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010

Kanna njaan nin munnil raadhayaay nilkkunnu
aa kaikalaalenne harichandanamaniyoo
avidunnu pothiyoo
manam neetti mizhi pootti njanenne marakkumpol
thrukkaiyyale thrukkannaale thruprasaadam tharoo nee
thrukkai venna tharoo nee

Vinnin naadhan sooryan pole enne kanaanethum neram
then kumpil nalkaanaay njan thaalipoovaakum
pakalonaay neeyente ithalinmel pulkumpol
ullinte ullil kuliru korum
janmam thorum nin pennaakaan ennum mohikkum
(Kanna....)

Raavil neeyen chandran pole megham neekki nokkum neram
naanam cherum olam neeyum aampalppoovaakum
ennil nin kaumaaram kinnaaram peyyumpol
swapnathin theeram kalabhamaniyum
janmam thorum nin pennaavaan ennum mohikkum
(Kanna njaan..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഴകിന്റെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : രവീന്ദ്രന്‍
ശാന്തി ചൊല്ലുവാന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : രവീന്ദ്രന്‍
കുട്ടിച്ചാത്തനെ
ആലാപനം : ബിജു നാരായണന്‍   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : രവീന്ദ്രന്‍