Karalinullil Pranayam ...
Movie | Kanal Kannaadi (2008) |
Movie Director | AK Jayan Poduval |
Lyrics | Ezhacheri Ramachandran |
Music | Edwin Abraham |
Singers | Rimi Tomy, Shani |
Lyrics
Added by Kalyani on February 11, 2011 കരളിനുള്ളില്‍ പ്രണയമെന്ന കാലവര്‍ഷം പൊടി പൊടിക്കണു് ചിറകിനുള്ളില്‍ ചേര്‍ന്നിരിക്കാം മഴ നനയാതെ വഴിയരികില്‍ കണ്ടു മുട്ടിയ മധുര മീനാക്ഷീ നീ കടമിഴിയില്‍ കവിതയെഴുതും കണ്ണൂര്‍ കാമാക്ഷി വിരല്‍ ഞൊടിച്ചാല്‍ കൂടെ വരാന്‍ നീയാരെനിക്കു് കഴിഞ്ഞ ജന്മം കൈ പിടിച്ച മുറച്ചെറുക്കനോ.... കടപ്പാട്ടൂരമ്പലത്തില്‍ കരക്കാരെ സാക്ഷിയാക്കി കഴുത്തില്‍ മണിത്താലികെട്ടിയ കടത്തനാടനോ... (കരളിനുള്ളില്‍ .....) കടമിഴിയില്‍ കടന്നല്‍ക്കൂടു കരുതി വരും കരുമാരീ നടന്നു വന്ന വഴി മറന്ന വിളഞ്ഞ കാന്താരീ കഴിഞ്ഞ ജന്മം നമ്മളൊന്നായ് കഴിഞ്ഞവരല്ലേ മറന്നു പോയ നാളുകള്‍ തന്‍ വേദന സംഹാരി ഒന്നും രണ്ടും പറഞ്ഞെന്റെ നെഞ്ചിനുള്ളില്‍ കൂടു കെട്ടാന്‍ ചന്നം പിന്നം നനയേണ്ടാ ചക്കര നീലാണ്ടാ കടപ്പുറത്തു് ചുണ്ടു നനയ്ക്കും തണുത്ത കാറ്റല്ലാ ഇടയ്ക്കിടക്കു ബ്രേക്കു ചവിട്ടും സൂപ്പര്‍ ഫാസ്റ്റല്ലാ.... (കരളിനുള്ളില്‍ .....) ഒത്തുതീര്‍പ്പു കരാറില്‍ ഞാന്‍ ഒപ്പിടുമെങ്കില്‍ ഇത്തിരിത്തേന്‍ ചുണ്ടുകളാല്‍ മുദ്ര ചാർത്തിടും വൃത്തിയുള്ള ഹൃദയത്തില്‍ വെളുവെളുത്ത കടലാസ്സില്‍ സ്വപ്നമെന്ന പച്ച മഷിക്കൊരുമിച്ചെഴുതാം... ഇന്റര്‍നെറ്റു സെന്ററില്‍ വെച്ചിന്നുരാത്രി കണ്ടു മുട്ടാം സെന്റിമെന്റല്‍ സോങ്ങില്‍ നമ്മെ സ്വയം മറക്കാം പത്തു പേര്‍ക്കു മുന്നിലൂടെ പാര്‍ക്കിലും ബീച്ചിലും ഉച്ചപ്പടക്കൊട്ടകയില്‍ ചെത്തിയിരിക്കാം.... (ഹേയ്....കരളിനുള്ളില്‍.....) ---------------------------------- Added by Kalyani on February 11, 2011 Karalinullil pranayamenna kaalavarsham podi podikkanu chirakinullil chernnirikkaam mazha nanayaathe vazhiyarikil kandu muttiya madhura meenaakshee nee kada mizhiyil kavithayezhuthum kannoorkaamaakshi viral njodichaal koode varaan neeyaarenikku kazhinja janmam kai pidicha muracherukkano kadappaattoorampalathil karakkaare saakshiyaakki kazhuthil manithaali kettiya kadathanaadano... (karalinullil.....) kadamizhiyil kadannalkkoodu karuthi varum karumaaree nadannu vanna vazhi maranna vilanja kaanthaaree kazhinja janmam nammalonnaay kazhinjavaralle marannu poya naalukal than vedana samhaari onnum randum paranjente nenchinullil koodu kettaan channam pinnam nanyendaa chakkara neelaandaa kadappurathu chundu nanaykkum thanutha kaattallaa idaykkidaykku break chavittum super faasttallaa.... (karalinullil.....) othu theerppu karaaril njaan oppidumenkil ithirithen chundukalaal mudra chaarthidum vrithiyulla hridayathil veluvelutha kadalaassil swapnamenna pacha mashikkorumichezhuthaam... internettu centaril vechinnu raathri kandu muttaam sentimental songil namme swayam marakkaam pathu perkku munniloode paarkkilum beechilum uchappadakkottakayil chethiyirikkaam.... (hey....karalinullil.....) |
Other Songs in this movie
- Mounamaay
- Singer : G Venugopal | Lyrics : Prasad Pisharody | Music : Edwin Abraham
- Neela Nethram
- Singer : Manjari | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Neela Nethram [M]
- Singer : Dr Haridas | Lyrics : Ezhacheri Ramachandran | Music : Edwin Abraham
- Ennunnippoovinu
- Singer : S Janaki | Lyrics : ONV Kurup | Music : Edwin Abraham
- Mazha Mazha
- Singer : Afsal | Lyrics : Prof Madhava Panicker | Music : Jakes Bejoy
- Neela Mukil
- Singer : Ranjini Jose | Lyrics : Prasad Pisharody | Music : Edwin Abraham
- Oru Kunju Poovil
- Singer : Sony Sai | Lyrics : Prasad Pisharody | Music : Edwin Abraham
- Wake Up
- Singer : Amritha | Lyrics : Raju George | Music : Edwin Abraham