View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിതമ്മില്‍ [F] ...

ചിത്രംമിന്നാമിന്നിക്കൂട്ടം (2008)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Added by vikasvenattu@gmail.com on February 22, 2010
മിഴിതമ്മില്‍ പുണരുന്ന നേരം...
പറയാതെയറിയുന്നനുരാഗം...
പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല

(മിഴി...)

കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൗതുകം...
ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ...
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളുംപോലെ...
കണിമലരണിയും യാമിനിയില്‍
നീ എന്‍ മനസ്സിലെ മധുകണം...

(മിഴി...)

അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്‌നേഹമര്‍മ്മരം....
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ
വരമായ് തന്നു തേന്‍‌കണം....
തണുവിരല്‍ തഴുകും തംബുരുവിന്‍
സിരകളില്‍ ഒരു നവരാഗം...
നറുമലരിതളിന്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത...

(മിഴി...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 8, 2010
 

Mizhi thammil punarunna neram
parayaatheyariyunnanuraagam
paribhavathinkale thelinilaakkumpilaay
neele neele pakaroo oru mazhayude kulirala
(mizhi...)


Kalivaakku cholli naam kalahichathokkeyum
pranayamunarthiya kauthukam
orumichu paadumee paattinnaruviyaay
ozhukum nammal ennume
karalilirunnoru kili paadi
muralika moolum pole
kanimalaraniyum yaaminiyil
nee en manassile madhukanam
(Mizhi..)

Arikathirikkilum kanavil layichu naam
nukarum snehamarmmaram
orkkathirikkave charathananju nee
varamaay thannu thenkanam
thanuviral thazhukum thamburuvin
sirakalil oru navaraagam
narumalarithalin punchiriyil
nee niramezhuthiya chaarutha
(Mizhi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിതമ്മില്‍ [D]
ആലാപനം : രഞ്ജിത് ഗോവിന്ദ്, ശ്വേത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
താരാജാലം
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, സിസിലി, ഗണേഷ്‌ സുന്ദരം, രാഖി ആര്‍ നാഥ്, രഘുറാം   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
കടലോളം വാത്സല്യം
ആലാപനം : മഞ്ജരി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
വീ ആര്‍ ഇന്‍ ലവ്
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, കാര്‍ത്തിക്, സായനോര ഫിലിപ്പ്, സൗമ്യ രാമകൃഷ്ണന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
മിന്നാമിന്നിക്കൂട്ടം
ആലാപനം : അനിത, കെ ജയചന്ദ്രൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
കടലോളം Instrumental
ആലാപനം :   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍