Maamoottil Beerante (Komban Meesakkaaran) ...
Movie | Ithikkarappakki (1980) |
Movie Director | Sasikumar |
Lyrics | Bichu Thirumala |
Music | PS Divakar |
Singers | Ambili, Lathika, Zero Babu |
Lyrics
Added by devi pillai on January 26, 2011 ആ........ മാമൂട്ടില്‍ ബീരാന്റെ ഖല്‍ബില് കൊള്ളിമീന്‍ വിരിയിച്ച പഞ്ചാര പാലുറുമ്പേ അന്‍പതിലേറെ വയസ്സു ചെന്നെങ്കിലും അന്‍പുള്ള കരളാണ് തേന്‍ കുഴമ്പേ ആ..... കൊമ്പന്‍ മീശക്കാരന്‍ വമ്പന്‍ പണക്കാരന്‍ സുന്ദരന്‍പൂമാരന്‍ നിന്നെ മണിയറയില് ബിളിക്കണ് പെണ്ണെ പരിഭവമെന്തേ കള്ള നാണമിതെന്തേ? പൊന്നും പണവും പൊരുളും പെരുത്തുണ്ട് പെണ്ണുങ്ങളേറെയുണ്ട് ഒണ്ട് പെണ്ണുങ്ങളേറെയുണ്ട് പുള്ളകളെത്തറയുണ്ടെന്നറികില്ല പുള്ളിക്കു കൂസലില്ല അതു പുള്ളിക്കു കൂസലില്ല ഒട്ടും ഉള്ളില്‍ പ്രയാസമില്ലാ.. ഹോയ് കൊമ്പന്‍ മീശക്കാരന്‍ ......... ആ.......... സ്വര്‍ണ്ണക്കുടുക്കിട്ട സില്‍ക്കിന്റെ കുപ്പായം അതില്‍ അന്‍പറും അത്തറും അക്കയും കട്ടായം തുര്‍ക്കിത്തൊപ്പിയില്‍ പട്ടുറുമാലിന്‍ കെട്ടും സുബര്‍ക്കത്തിലും റബ്ബേ ഇതുപോലില്ലൊരു വേഷം ആ........ അരമനയിലും അണിയറയിലും അംഗനമാരുണ്ട് പിന്നെ അടിമകളുണ്ട് നിക്കാഹു കൊള്ളലും തലാക്കു ചൊല്ലലും ഒക്കെ തമാശാണേ മൂപ്പര്‍ക്കൊക്കെ തമാശാണേ അതൊരുച്ചപ്പിരാന്താണേ... ആ.......... ബദറുള്‍ മുനീറിന്റെ പുന്നാര പൊന്നുമോന്‍ ഖമറുന്നീസമാരെ പോറ്റുന്ന സുന്ദരന്‍ പറവൂരുണ്ടൊരു പെണ്ണ്, ചാത്തന്നൂരില്‍ ഇനിയൊന്ന് പാരിപ്പള്ളിയില്‍ പടച്ചോനേ നിക്കാഹ് പതിനൊന്ന്! എത്തറ? പതിനൊന്ന്! എന്റെ ബദരീങ്ങളേ....! ആ......... മക്കത്തുപോകാനും ഹാജിയാരാകാനും നിക്കാഹു തീരാതെ നേരം കിട്ടാതിരിപ്പാണേ സക്കാത്തു നല്‍കണംസുല്‍ത്താനാണ് അത് കിട്ടാത്ത പെണ്ണില്ലാ പൂതി മുട്ടാത്തോരാരുമില്ലാ കേട്ടു മുട്ടാത്തോരാരുമില്ലാ- ഹോയ് കൊമ്പന്‍ മീശക്കാരന്‍ ......... ---------------------------------- Added by devi pillai on January 26, 2011 aa........... maamoottil beeraante khalbilu kollimeen viriyicha panchaara paalurumbe anpathilere vayassu chennenkilum anpulla karalaanu then kuzhambe.. aa........ komban meeshakkaaran vamban panakkaaran sundaran poomaaran ninne maniyarayilu vilikkanupenne paribhavamenthe kalla naanamithenthe? ponnum panavum porulum peruthondu pennungalereyundu ondu pennungalereyundu pullakaletharayundennarikilla pullikku koosalilla athu pullikku koosalilla ottum ullil prayaasamilla- hoy aa......... swarnnakkudukkitta silkkinte kuppaayam athil anparum atharum akkayum kattaayam thurukki thoppiyil patturumaalin kettum subarkkathilum rabbe ithupolilloru vesham aa......... aramanayilum aniyarayilum anganamaarundu pinne adimakalundu nikkahu kollalum thalaakku chollalum okke thamaashaane moopparkkokke thamaashaane athoruchappiraanthaane..... aa.......... badarul muneerinte punanara ponnumon khamarunneesa mare pottunna sundaran paravoorundoru pennu chaathannooril iniyonnu paarippalliyil padachone nikkahu pathinonnu ethra? pathinonnu! ente badareengale......... aa............ makkathupokaanum haajiyaaraakaanum nikkahu theeraathe neram kittaathirippaane sakkaathu nalkanam sulthaananu athu kittaatha pennilla poothi muttaathoraanilla kettu muttaathoraarumilla hoy... komban meeshakkaaran |
Other Songs in this movie
- Maasapadikkare
- Singer : CO Anto, Sreelatha Namboothiri, Zero Babu | Lyrics : Bichu Thirumala | Music : PS Divakar
- Vayanaadan varamanjal
- Singer : P Leela, Ambili, Chorus | Lyrics : Bichu Thirumala | Music : PS Divakar
- Pathinaalam Beharinu (Koottiladachitta painkili)
- Singer : Zero Babu | Lyrics : Bichu Thirumala | Music : PS Divakar
- Punnarapponnumon
- Singer : Sreelatha Namboothiri | Lyrics : Pappanamkodu Lakshmanan | Music : PS Divakar
- Thinkalkkala Thirumudiyil Choodum
- Singer : CO Anto, Sreelatha Namboothiri, Zero Babu | Lyrics : Bichu Thirumala, Kilimanoor Cherunnikoyithamburan | Music : Traditional, PS Divakar
- Thaamarappoovanathile
- Singer : Sreelatha Namboothiri, Zero Babu | Lyrics : Ittiraarisa Menon, Pappanamkodu Lakshmanan | Music : Traditional, PS Divakar