View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മീന റീന ...

ചിത്രംഒരു തലൈ രാഗം (1981)
ചലച്ചിത്ര സംവിധാനംടി രാജേന്ദര്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംടി രാജേന്ദര്‍, എ എ രാജ്
ആലാപനംജോളി അബ്രഹാം

വരികള്‍

Lyrics submitted by: Jija Subramanian

വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മീനാ റീനാ സീതാ ഗീതാ രാധാ വേദാ
അഭിനവ പാഞ്ചാലി വന്നെടാ
അളിയാ അളിയാ പ്രേമിച്ചോടാ

ഇനി മന്മഥൻ രക്ഷിക്കണം ഈ അംഗനാരാധകരെ
മങ്കയെ മയക്കും മാന്ത്രിക വേല-
യെന്തെന്നു ചൊല്ലെടാ
ഇളം പെൺകളിൽ മുങ്ങടാ

മാളികേലെ ലളിത മദിച്ചു പൊങ്ങും മദിര
കോമളാംഗീ ഗീത കുലുങ്ങി നിന്നാൽ അഴകാ
അർജ്ജുനൻ കണ്ട സ്വർഗ്ഗത്തിൽ ഉർവ്വശി
അവൾ സീറോയല്ലേ നിന്റെ മുന്നിൽ മാലതി
എന്നിൽ നീർ നിറക്കും പാദുഷാ
ഭ്രാന്തനാക്കും എന്നുഷ
എടാ നിമ്മിയെ കണ്ടാൽ കുമ്മിയടിക്കും
കണ്മുന കൊണ്ടാൽ ബ്രഹ്മനും വീഴും (2)

നളിനവും നാണിക്കും നളിനി
നടമാടി വരുന്നൊരു കമനീ
രസലയം തൂകും രജനി
തൻ കാമനെ തിരയും രതി നീ
പ്രിയ കാമനെ തിരയും രതി നീ

കവിതകളും പാടി വരും കവിത
എൻ രാഗത്തിലെ മയങ്ങി വരൂ രാധ (2)
ഹലോ പത്തരമാറ്റു പൈങ്കിളി നീ
സ്വർഗ്ഗത്തെക്കാട്ടും സുന്ദരീ യാ (2)

പ്രേമലത മാറിൻ തുടി (2)
ഉറക്കമില്ലീ നിശ
തളർത്തിയെന്നെ ഷീല
മറക്കുകില്ലെൻ ഗീത

നീലാംബരീ രാഗം നിനക്കായി നീലാ
ഒന്നും ചൊല്ലാതെ പോയാലോ എൻ കല (2)
ഹായ് കലാ
ചന്തത്തിൽ നടക്കും ശാന്തി
എന്നുള്ളിൽ ഉയർത്തും ഭ്രാന്തി
ഇടയിലേ വന്നവൾ വസന്തി
ഞാൻ എവളിടം ഈ വിധം മയങ്ങീ
ഞാൻ എവളിടം ഈ വിധം മയങ്ങീ
ഞാൻ എവളിടം ഈ വിധം മയങ്ങീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതു പൈതൽ പാടും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
വാസമില്ലാ മലരിത്
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
ഞാനൊരു രാശി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
ഈശ്വരന്റെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്
കൂടയിലെ
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ടി രാജേന്ദര്‍, എ എ രാജ്