View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓടിവരും കാറ്റില്‍ ...

ചിത്രംപിച്ചാത്തിക്കുട്ടപ്പൻ (1979)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംകെ രാഘവന്‍
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Otivarum kaattil....
otivarum kaattil oru madhuragaanam
paatoo.... paattoo ....
paatoo paatoo koottukaaraa
paazhmulam kaattile paattukaara
otivarum kaattil oru madhuragaanam
paatoo paatoo koottukaaraa
paazhmulam kaattile paattukaara...

pullaankuzhalumaay....
pullanakuzhalumaay....
oh hoho oh hoho ohoho hoy...
pullankuzhalumaay poonkavanangalil
paatiyaati natannappol kanduvo
oh oh oh oh....oh
oru karimeeshakaarane kanduvo...
kanduvo...nee kanduvo....

otivarum kaattil oru madhuragaanam
paatoo paatoo koottukaaraa
paazhmulam kaattile paattukaara...

meyyaake kulirumaay....
meyyaake kulirumaay..
oh hoho oh hoho ohoho hoy
meyyaake kulirumaay angaatikkavalayil
choolamittu natannappol kanduvo
oh oh oh oh....oh
ente manavaalacherukkane kanduvo
kanduvo....nee kanduvo...

otivarum kaattil oru madhuragaanam
paatoo paatoo koottukaaraa
paazhmulamkaattile paattukaara...
(otivarum kaattil.....) 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഓടിവരും കാറ്റില്‍.....
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം
പാടൂ....പാടൂ....
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...

പുല്ലാംങ്കുഴലുമായ്.....
പുല്ലാംങ്കുഴലുമായ്....
ഓഓഹോഹോ... ഓഓഹോഹോ...
ഓഹോ ഹോഹോ ഹോയ്...
പുല്ലാംങ്കുഴലുമായ് പൂങ്കാവനങ്ങളില്‍
പാടിയാടി നടന്നപ്പോള്‍ കണ്ടുവോ...
ഓ ഓ ഓ ഓ...ഓ
ഒരു കരിമീശക്കാരനെ കണ്ടുവോ...
കണ്ടുവോ...നീ കണ്ടുവോ...

ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...

മെയ്യാകെ കുളിരുമായ്.....
മെയ്യാകെ കുളിരുമായ്....
ഓഓഹോഹോ... ഓഓഹോഹോ...
ഓഹോ ഹോഹോ ഹോയ്...
മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയില്‍
ചൂളമിട്ടു നടന്നപ്പോള്‍ കണ്ടുവോ...
ഓ ഓ ഓ ഓ...ഓ
എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ...
കണ്ടുവോ...നീ കണ്ടുവോ...

ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
(ഓടിവരും കാറ്റില്‍....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദാഹം ഞാനൊരു ദാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
അന്നനട പൊന്നല
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
പുഞ്ചിരിയോ
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍
മൂവന്തി നേരത്ത്
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : കെ രാഘവന്‍