View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതി മായും ...

ചിത്രംചക്രം (2001)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

paathi maayum chandralekhe
raavurangaan vaikiyo?...

paathi maayum chandralekhe
raavurangaan vaikiyo?
novarinjum mey melinjum
praavupol nee thengiyo?
nenchiletho snehamanthram
peythirangum ormma pole
enthinee saandramaam mounam?
(paathi maayum)

mullinteyullil virinjoru poovine
vaasanthamaay vannu thaaraattaam
thaane nananju pidanjoru kankalil
saanthwanamaay vannu kooderaam
kaathu nilppoo...Aa...
kaathu nilppoo kanimanjiloraayiram
kaarthika thaarakal ninakku vendi
ninakku vendi...
(paathi maayum)

pinneyumen kilivaathilinarikil
vannudikkunnoren vaarthinkale
enthinen maarilurummiyunarthi nee
sankadakkaadin sangeetham
onnu paadaan ...
onnu paadaan marannenkilum ninteyee
kunjumankoorayil koottirikkaam
koottirikkaam...
(paathi maayum)
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?...

പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാന്‍ വൈകിയോ ?
നോവറിഞ്ഞും മെയ് മെലിഞ്ഞും
പ്രാവുപോല്‍ നീ തേങ്ങിയോ ?
നെഞ്ചിലേതോ സ്നേഹമന്ത്രം
പെയ്തിറങ്ങും ഓര്‍മ്മ പോലെ
എന്തിനീ സാന്ദ്രമാം മൌനം ?
(പാതി മായും )

മുള്ളിന്റെയുള്ളില്‍ വിരിഞ്ഞൊരു പൂവിനെ
വാസന്തമായ് വന്നു താരാട്ടാം
താനേ നനഞ്ഞു പിടഞ്ഞൊരു കണ്‍കളില്‍
സാന്ത്വനമായ് വന്നു കൂടേറാം
കാത്തു നില്‍പ്പൂ...ആ...
കാത്തു നില്‍പ്പൂ കണിമഞ്ഞിലൊരായിരം
കാര്‍ത്തിക താരകള്‍ നിനക്ക് വേണ്ടി ...
നിനക്ക് വേണ്ടി ...
(പാതി മായും)

പിന്നെയുമെന്‍ കിളിവാതിലിനരികില്‍
വന്നുദിക്കുന്നൊരെന്‍ വാര്‍തിങ്കളേ
എന്തിനെന്‍ മാറിലുരുമ്മിയുണര്‍ത്തി നീ
സങ്കടക്കാടിന്‍ സംഗീതം
ഒന്ന് പാടാന്‍ ...
ഒന്ന് പാടാന്‍ മറന്നെങ്കിലും നിന്റെയീ
കുഞ്ഞു മണ്‍കൂരയില്‍ കൂട്ടിരിക്കാം.....
കൂട്ടിരിക്കാം .....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തൂത്തുക്കുടി ചന്തയിലെ
ആലാപനം : കെ ജെ യേശുദാസ്, ബിജു നാരായണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
വട്ടച്ചെലവിന്നു
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മണ്ണിലും വിണ്ണിലും
ആലാപനം : സന്തോഷ്‌ കേശവ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
പാതി മായും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ദൂരെ പുഴയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍