View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞുണ്ണിക്കവിളിൽ [M] ...

ചിത്രംകാവ്യം (2009)
ചലച്ചിത്ര സംവിധാനംഅനിഷ് വർമ്മ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംജി വേണുഗോപാല്‍

വരികള്‍

Kunjunnikkavilil naruvenna
mizhiyithalthumpil mayilppeeli
paalmanamolum ponnilamvaayil
thaamarathen madhuram ammaykky
praanante jeevaamrutham
(Kunjunni...)

Ampilikkinnam nirachu vecheppozhum
panchaarappaayasam nalkaam
ammamanassinte nomparangal maattaan
koottaayirikkenamennum
en madithattine thottilaay maatti nee
chanchaadiyaadukayunni
makane neeyen varamalle
(Kunjunni...)

Kannu thattatheyum thaazhe veykkaatheyum
ninne njaan valarthaam
kai valarunnuvo kaal valarunnuvo
ennu njaan nokki nilkaam
kannuneerinnoppam nomparathinkalppoo
ninakkaay njaan kudikkaam
neeyen maaril chernnurangoo
(Kunjunni...)
 കുഞ്ഞുണ്ണിക്കവിളിൽ നറുവെണ്ണ
മിഴിയിതൾതുമ്പിൽ മയില്‍പ്പീലി
പാൽമണമോലും പൊന്നിളം വായിൽ
താമരത്തേൻ മധുരം അമ്മയ്ക്കു
പ്രാണന്റെ ജീവാമൃതം
(കുഞ്ഞുണ്ണി....)

അമ്പിളിക്കിണ്ണം നിറച്ചു വെച്ചെപ്പൊഴും
പഞ്ചാരപ്പായസം നൽകാം
അമ്മമനസ്സിന്റെ നൊമ്പരങ്ങൾ മാറ്റാൻ
കൂട്ടായിരിക്കേണമെന്നും
എൻ മടിത്തട്ടിനെ തൊട്ടിലായ് മാറ്റി നീ
ചാഞ്ചാടിയാടുകയുണ്ണീ
മകനേ നീയെൻ വരമല്ലേ
(കുഞ്ഞുണ്ണി...)


കണ്ണു തട്ടാതെയും താഴെ വയ്ക്കാതെയും
നിന്നെ ഞാൻ വളർത്താം
കൈ വളരുന്നുവോ കാൽ വളരുന്നുവോ
എന്നു ഞാൻ നോക്കി നിൽക്കാം
കണ്ണുനീരിന്നൊപ്പം നൊമ്പരത്തിങ്കൾപ്പൂ
നിനക്കായ് ഞാൻ കുടിക്കാം]
നീയെൻ മാറിൽ ചേർന്നുറങ്ങൂ
(കുഞ്ഞുണ്ണി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞുണ്ണിക്കവിളില്‍ [F]
ആലാപനം : ഗായത്രി വര്‍മ്മ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
പൊന്നൂഞ്ഞാല്‍
ആലാപനം : സലില്‍ കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നിർമാല്യം കണികണ്ടൊരു
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
നിറം നിറം
ആലാപനം : വിജേഷ് ഗോപാൽ, അനല   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ദയവില്ലയാ
ആലാപനം : അജയ് കുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌