

ഓടത്തണ്ടിൽ ...
ചിത്രം | കേരളവര്‍മ്മ പഴശ്ശിരാജ (2009) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ഇളയരാജ |
ആലാപനം | ചന്ദ്രശേഖർ, സംഗീത (പുതിയത്) |
വരികള്‍
Lyrics submitted by: Sandhya Prakash Odathandil thaalam kottum kattil Onachinthay paanan meettum pooppattil Madathathakkoonjal kettum mettil Manikyapoo maanam muttum raakkuttil Munnazhi thenum mula alliyum Kasthoori paavum panamnongumay Oru kaana chekkan vannu Ee kaakka pponnum muthum vaarichorinju (Odathandil...) Thandurukkum noolum thanka megha pottum Thattudukkan pattuduppum kondu ponne Mundakan poomchorum kumpala koottanum Ampili poo pappadam cherthundu nookkam Paikurali pashuville paalu churathaan(2) Paavu mundin nilaville puthachirikkan Kunnathe kolothe theyyakolam theyyadumpol ennullam (Odathandin...) Aavanakkin kattil anthinaaga kaavil Manjalaale kolamaadi kathu nilkam Chandana then chundil sanku tholkum nenjil Raakavungin pookkulel njan chanjurangaam Kaithayola pullu paya virichu vaykam thana thanthana nana Kaithayola pullu paya virichu vaykam Velli nila vilakkinte thiri anakkam Muttathe thettipoo kompathadum chempothellam kandaal (Odathandin...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓടത്തണ്ടിൽ താളം കൊട്ടും കാറ്റിൽ ഓണച്ചിന്തായ് പാണൻ മീട്ടും പൂപ്പാട്ടിൽ മാടത്തത്തക്കൂഞ്ഞാൽ കെട്ടും മേട്ടിൽ മാണിക്ക്യപ്പൂ മാനം മുട്ടും രാക്കൂട്ടിൽ മുന്നാഴി തേനും മുളയല്ലിയും കസ്തൂരിപ്പാവും പനം നൊങ്കുമായ് ഒരു കാണാ ചെക്കൻ വന്നു ഈ കാക്കപ്പൊന്നും മുത്തും വാരിച്ചൊരിഞ്ഞൂ (ഓടത്തണ്ടിൽ..) തണ്ടുറുക്കും നൂലും തങ്കമേഘപ്പൊട്ടും തറ്റുടുക്കാൻ പട്ടുടുപ്പും കൊണ്ടു പോന്നേ മുണ്ടകൻ പൂം ചോറും കുമ്പളക്കൂട്ടാനും അമ്പിളിപ്പൂ പപ്പടം ചേർത്തുണ്ടു നോക്കാം പൈങ്കുരാലിപ്പശുവില്ലേ പാലു ചുരത്താൻ (2) പാവു മുണ്ടിൻ നിലവില്ലേ പുതച്ചിരിക്കാൻ കുന്നത്തെ കോലോത്തെ തെയ്യക്കോലം തെയ്യാടുമ്പോൾ എന്നുള്ളം (ഓടത്തണ്ടിൽ..) ആവണക്കിൻ കാട്ടിൽ അന്തിനാഗക്കാവിൽ മഞ്ഞളാലേ കോലമാടി കാത്തു നിൽക്കാം ചന്ദനത്തേൻ ചുണ്ടിൽ ശംഖു തോൽക്കും നെഞ്ചിൽ രാക്കവുങ്ങിൻ പൂക്കുലേ ഞാൻ ചാഞ്ഞുറങ്ങാം കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം താനാ തന്തനാനാന കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം വെള്ളിനിലാവിളക്കിന്റെ തിരിയണയ്ക്കാം മുറ്റത്തെ തെറ്റിപ്പൂ കൊമ്പത്താടും ചെമ്പോത്തെല്ലാം കണ്ടാലോ (ഓടത്തണ്ടിൽ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നത്തെ കൊന്നയ്ക്കും
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- ആദിയുഷസ്സന്ധ്യ
- ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്, വിധു പ്രതാപ്, വിജിത | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഇളയരാജ
- അമ്പും കൊമ്പും
- ആലാപനം : മഞ്ജരി, ഇളയരാജ, സി ജെ കുട്ടപ്പൻ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ഇളയരാജ
- ആലമണങ്കല്‍
- ആലാപനം : എം ജി ശ്രീകുമാർ, അഷറഫ് തയിനേരി, എടവണ്ണ ഗഫൂര്‍, ഫൈസല്‍ എലേറ്റില്‍, കൃഷ്ണനുണ്ണി, വിധു പ്രതാപ് | രചന : കാനേഷ് പുനൂര്‍ | സംഗീതം : ഇളയരാജ
- മാതംഗാനന
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : ഇളയരാജ