View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ വിലോചനനായി ...

ചിത്രംനീലത്താമര (2009)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിദ്യാസാഗര്‍
ആലാപനംശ്രേയ ഘോഷാൽ, ശ്രീകുമാര്‍ വാക്കിയില്‍

വരികള്‍

Anuraga vilochananaayi
athilere mohithanaayi
padimele nilkum chandrano thiddukkam
pathinezhin pournami kaanum
azhakellaamulloru poovinu
ariyaathinnenthe enthe ithalanakkam
puthu minnukkam cherumayakkam
anuraga vilochananaayi
athilere mohithanaayi
padimele nilkum chandrano thiddukkam
palanaalaay thazheyirangaan oru thidukkam

kaliyum chiriyum nirayum kanavil
ilaneerozhuki kulirill
thanalum veyilum punarum thodiyill
mizhikal paayunnu kothiyil
kaanan ullilulla bhayamo
kaanaan eeryulla rasamo
onnay vannirunnu veruthe padavil
kaathirippo vingalalle
kaalaminno mounamalle
maounam theerille?

puzhayum mazhayum thazhukum sirayil
pulakam pathivaay niraye
manassin nadayill viriyaan inniyum
maranno nee neela malare
naanam poothu poothu kozhiye
eenom kettu kettu kazhiye
raavo yaathra poyi thaniye akale
raakadambin ghandhamode
raakinavin chanthamode
veendum cherille
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം...
പതിനേഴിന്‍ പൗര്‍ണ്ണമി കാണും
അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം
പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി
അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം...

കളിയും ചിരിയും നിറയും കനവില്‍
ഇളനീരൊഴുകി കുളിരില്‍‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ
കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ..
കാലമിന്നോ മൗനമല്ലേ..
മൗനം തീരില്ലേ...

പുഴയും മഴയും തഴുകും സിരയില്‍
പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും
മറന്നോ നീ നീലമലരേ..
നാണം പൂത്തു പൂത്തു കൊഴിയേ..
ഈണം കേട്ടു കേട്ടു കഴിയേ..
രാവോ യാത്രപോയ് തനിയേ.. അകലേ ....
രാക്കടമ്പിന്‍‍ ഗന്ധമോടേ
രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ത സൌഖ്യ
ആലാപനം : ചേര്‍ത്തല രംഗനാഥശര്‍മ്മ   |   രചന : ത്യാഗരാജ   |   സംഗീതം : വിദ്യാസാഗര്‍
എന്ത മുദ്ദോ
ആലാപനം : ചേര്‍ത്തല രംഗനാഥശര്‍മ്മ   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
നീ ദയരാദ
ആലാപനം : ചേര്‍ത്തല രംഗനാഥശര്‍മ്മ   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
പകലൊന്നു
ആലാപനം : ബല്‍റാം അയ്യർ, വിജയ് പ്രകാശ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍
നീലത്താമരയായ്
ആലാപനം : കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിദ്യാസാഗര്‍