അരികത്തായാരോ ...
ചിത്രം | ബോഡി ഗാർഡ് (2010) |
ചലച്ചിത്ര സംവിധാനം | സിദ്ദിഖ് |
ഗാനരചന | അനില്‍ പനച്ചൂരാന്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | രഞ്ജിത് ഗോവിന്ദ് |
വരികള്‍
Lyrics submitted by: Sandhya Prakash Arikathaayaaro paadunnundo athu ente manassaano aaraaro entho parayunnundo anuraagavachasso paazh swaramo aa...aa...aa...aa akamaake pookkunna swaramazhayil madhumaasamo madhuhaasamo pon tharimanalil sundaraviralaal en kadhayezhuthiyathaaraanu kinnaraveena thanthrikalonnil manthramunarthiyathaaraanu maanasachandrikayaano kaatharayaam mozhiyaano chirakadiyunarum chillayilariyathoru thalirulayummpol aa..aa.aa.aa. (akamaake ..) Ilamaaritl hulliyittuvo athu chippikkullil veenuvo mazhavillin cheriviloode nee aakaashappadavirangiyo nokkunna dikkilaakave chediyellaam poovaninjuvo manamaake chaanchaadee aalolam ninavill nee vannu cherave thanuvaake kuliru koriyo iniyennum koodeyethumennormma nee (arikathaayaaro..) Oru thonippaattunarnnuvo athu melle theeramethiyo pookkumpil neetti nilkkumee raakkompil manjaninjuvo thaalathil thelinilaavumaay muzhu thinkal puzhayirangiyo karayeri koothaadum kunjolangal kadavil nee vannu cherave kaliyaadi aatuvanchikal kanavil njaan kaathu vecheedum ormma nee (arikathaayaaro...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അരികത്തായാരോ പാടുന്നുണ്ടോ അത് എന്റെ മനസ്സാണോ ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ് സ്വരമോ ആ..ആ....ആ..... അകമാകെ പൂക്കുന്ന സ്വരമഴയിൽ മധുമാസമോ മധുഹാസമോ പൊൻതരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ് കിന്നരവീണ തന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ് മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ ആ...ആ...ആ.ആ.... (അകമാകെ പൂക്കുന്ന...) ഇളമാരിത്തുള്ളിയേറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ മഴവില്ലിൻ ചെരിവിലൂടവേ ആകാശപ്പടവിറങ്ങിയോ നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ മനമാകെ ചാഞ്ചാടീ ആലോലം നിഴലിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ (അരികത്തായാരോ...) ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ പൂക്കുമ്പിൾ നീട്ടി നിൽക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ താളത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ കരയേറി കൂത്താടും കുഞ്ഞോളങ്ങൾ കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ കനവിൽ ഞാൻ കാത്തു വെച്ചിടും ഓർമ്മ നീ (അരികത്തായാരോ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികത്തായാരോ
- ആലാപനം : എലിസബത്ത് രാജു, യാസിര്‍ സാലി | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഔസേപ്പച്ചന്‍
- മച്ചിയമ്മക്ക്
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, പ്രദീപ് പള്ളുരുത്തി | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- പുലര്‍മഞ്ഞ് [പേരില്ലാ രാജ്യത്തെ]
- ആലാപനം : എലിസബത്ത് രാജു, കാര്‍ത്തിക് | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍
- എന്നെയാണോ
- ആലാപനം : എം ജി ശ്രീകുമാർ, ബിജു നാരായണന്‍, റിമി ടോമി | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : ഔസേപ്പച്ചന്‍
- കോഴി ചിങ്കാര
- ആലാപനം : അഫ്‌സല്‍, അനിത | രചന : കൈതപ്രം | സംഗീതം : ഔസേപ്പച്ചന്‍