Puzha Poyi ...
Movie | Punyam Aham (2010) |
Movie Director | Raj Nair |
Lyrics | Nedumudi Harikumar |
Music | Isaac Thomas Kottukapally |
Singers |
Lyrics
puzha poyi mazha poyi pulinangalil nertha jalamarmmarathinte chelu poyi harithaabha poyppoy sugandhavum kulirumaay oru thennalethaatha kaalamaayi karimeghamillaatha pakalu pol kanakaabha choriyunna nakshathramandalam pol oru swapnamundullil athu maathramaanini vipananam cheyyuvaan eka vasthu kuli marakkaam kochu koottare nammalkku kuliyum kaliyum marannirikkaam kudineerinaay kumbil kuthiya kayyumaay theruvu thorum nadanniravu thedaam gathimaariyozhukatte pampa, ennaalenthu gathi nammal munnottorukkayalle thala thirinjaalenthu, thalayillayenkilenth- ariyillavayude paadabhedam oru kaikkudanna thelineerumaay kadavil orumaathrayangane ninnidumbol pirakilninnaaro vilichu chonneedunnu vila thannu venam jalamedukkaan athu kettu njettitherichu kayyil ninnu jalamathrayum veenu chitharidumbol kadina kaalathinte kalppadavil ninnu nilaviliyoronnuyarnnu kelppoo vila tharillaarkkumee nadiyammayaanente vilayariyaathoru nidhiyumaanu vila tharillaarkkumee nadiyenteyuyiraanu | പുഴപോയി ..മഴപോയി .. പുളിനങ്ങളില്‍ നേര്‍ത്ത ജലമര്‍മ്മരത്തിന്റെ ചേലുപോയി . ഹരിതാഭപോയ്പ്പോയ് സുഗന്ധവും കുളിരുമായ്... ഒരു തെന്നലെത്താത്ത കാലമായി . കരിമേഘമില്ലാത്ത പകലുപോല്‍ കനകാഭ ചൊരിയുന്ന നക്ഷത്രമണ്ഡലംപോല് ഒരു സ്വപനമുണ്ടുള്ളില് അതുമാത്രമാണിനി വിപണനം ചെയ്യുവാന്‍ ഏകവസ്തു . കുളിമറക്കാം കൊച്ചുകൂട്ടരേനമ്മള്ക്കു കുളിയും കളിയും മറന്നിരിക്കാം ... കുടിനീരിനായ് കുമ്പിള്കുത്തിയ കയ്യുമായ് തെരുവ് തോറും നടന്നിരവ്തേടാം ഗതിമാറിയൊഴുകട്ടെ പമ്പയെന്നാലെന്തു ഗതി നമ്മള് മുന്നോട്ടൊരുക്കയല്ലേ തലതിരിഞ്ഞാലെന്തു തലയിലെങ്കിലെന്ത- റിയില്ലവയുടെ പാഠഭേദം . ഒരു കൈക്കുടന്നത്തെളിനീരുമായ് കടവില്‍ ഒരുമാത്രയങ്ങിനെ നിന്നിടുമ്പോള്‍ പിറകില്‍നിന്നാരോ വിളിച്ചു ചൊന്നിടുന്നു വിലതന്നു വേണം ജലമെടുക്കാന്‍ അത്കേട്ട് ഞെട്ടിത്തെറിച്ചു കയ്യില്‍നിന്നു ജലമത്രയും വീണുചിതറിടുമ്പോള് കഠിനകാലത്തിന്റെ കല്പടവില്നിന്നു നിലവിളിയോരോന്നുയര്ന്നുകേള്പ്പു വിലതരില്ലാര്‍ക്കുമീ നദിയമ്മയാണന്റെ വിലയറിയാത്തൊരു നിധിയുമാണ് . വിലതരില്ലാര്‍ക്കുമീ നദിയെന്റെയുയിരാണ് വിമലജന്മാര്ജിത പുണ്യമാണ് ..... |
Other Songs in this movie
- Ishtangalokkeyum
- Singer : KS Chithra | Lyrics : Nedumudi Harikumar | Music : Isaac Thomas Kottukapally
- Janmadukhangal Than
- Singer : Madhu Balakrishnan | Lyrics : Nedumudi Harikumar | Music : Isaac Thomas Kottukapally