View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടു മുഴുവൻ ...

ചിത്രംസ്നേഹപൂർവം ഉർവ്വശി തീയറ്റേഴ്സ് (2010)
ഗാനരചനഒ കെ ലത്തീഫ്
സംഗീതംശരത് പി എസ്
ആലാപനംപ്രമോദ്, നേഹ, നൈജു, റെജിയ, പി എസ് സജിത്

വരികള്‍

Naadu muzhuvan chuttiyadichoru cheru koottam
ithu koodu vittu koodu maarum koottam (naadu muzhuvan..)
unnam thetti maru kandam chaadi
thennithenni thammilthalli
marinju thirinju vannu koodiya koottam...koottam..
pidichathellaam pulivaalaayoru koottam koottam...
naadu muzhuvan chuttiyadichoru cheru koottam
ithu koodu vittu koodu maarum koottam

kaalam nalloru kaalam...kannerunnoru melam
koode ninnavanaano.....paarayaakum naale
aattile ampili maamanu vendi thammilthallu
koodeyundoru pennu... maamaninnoru kolu (2)
kannum kaathum illennaalum venam pennu
kaineettam vaangaano madiyulla changaathee
naalaale kaanumpol naattiloromanayaakande
akkaliyikkali theekkaliyaakum pollaappalle
akkare ninnaalikkareyellaam balle...balle....
naadu muzhuvan chuttiyadichoru cheru koottam
ithu koodu vittu koodu maarum koottam

aachaarangalorukkaam...ennum pookkani veykkaam
penshan pattiya vandee..nee sheddil keriyirunno
anganeyingane enthaayaalum kashtam kashtam
chemparathippoovu...chevikku nallorazhku (2)
thirakalumenni karayilirikkaan ishtam...ishtam
aaraanee kenkeman....kolothe thampraano
gathikedinu kai vechaal thadiyaake kedaakum
thakkida tharikida thunchathaadum nashtam...nashtam....
koottiyinakki orukkiyeduthaal shishtam...shishtam...
(naadu muzhuvan ......)
നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറു കൂട്ടം
ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം (നാടുമുഴുവൻ‍..)
ഉന്നം തെറ്റി മറുകണ്ടം ചാടി
തെന്നിത്തെന്നി തമ്മില്‍ത്തല്ലി
മറിഞ്ഞു തിരിഞ്ഞു വന്നു കൂടിയ കൂട്ടം...കൂട്ടം..
പിടിച്ചതെല്ലാം പുലിവാലായൊരു കൂട്ടം കൂട്ടം ...
നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറുകൂട്ടം
ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം.........

കാലം നല്ലൊരു കാലം...കണ്ണേറുന്നൊരു മേളം
കൂടെ നിന്നവനാണോ.....പാരയാകും നാളെ
ആറ്റിലെയമ്പിളിമാമനുവേണ്ടി തമ്മില്‍ത്തല്ല്
കൂടെയുണ്ടൊരു പെണ്ണ്... മാമനിന്നൊരു കോളു് (2)
കണ്ണും കാതും ഇല്ലെന്നാലും വേണം പെണ്ണ്
കൈനീട്ടം വാങ്ങാനോ മടിയുള്ള ചങ്ങാതീ
നാലാളെക്കാണുമ്പോള്‍ നാട്ടിലൊരോമനയാകണ്ടേ
അക്കളിയിക്കളി തീക്കളിയാകും പൊല്ലാപ്പല്ലേ
അക്കരെ നിന്നാലിക്കരെയെല്ലാം ബല്ലേ...ബല്ലേ....
നാടു മുഴുവന്‍ ചുറ്റിയടിച്ചൊരു ചെറു കൂട്ടം
ഇതു കൂടുവിട്ടു കൂടുമാറും കൂട്ടം.....

ആചാരങ്ങളൊരുക്കാം...എന്നും പൂക്കണി വെയ്ക്കാം
പെന്‍ഷന്‍ പറ്റിയ വണ്ടീ..നീ ഷെഡ്ഡില്‍ കേറിയിരുന്നോ
അങ്ങനെയിങ്ങനെയെന്തായാലും കഷ്ടം കഷ്ടം
ചെമ്പരത്തിപ്പൂവു്...ചെവിക്കു നല്ലൊരഴകു് (2)
തിരകളുമെണ്ണി കരയിലിരിക്കാന്‍ ഇഷ്ടം...ഇഷ്ടം
ആരാണീ കെങ്കേമന്‍ ....കോലോത്തെ തമ്പ്രാനോ
ഗതികേടിനു കൈ വെച്ചാല്‍ തടിയാകെ കേടാകും
തക്കിടതരികിട തുഞ്ചത്താടും നഷ്ടം...നഷ്ടം....
കൂട്ടിയിണക്കിയൊരുക്കിയെടുത്താല്‍ ശിഷ്ടം...ശിഷ്ടം...
(നാടുമുഴുവന്‍ ......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരവീഥിയിൽ
ആലാപനം : പ്രമോദ്, നേഹ, നൈജു, റെജിയ, പി എസ് സജിത്   |   രചന : ഒ കെ ലത്തീഫ്   |   സംഗീതം : ശരത് പി എസ്
വരുമോ നീ
ആലാപനം : പ്രമോദ്, നേഹ, നൈജു, റെജിയ, പി എസ് സജിത്   |   രചന : ഒ കെ ലത്തീഫ്   |   സംഗീതം : ശരത് പി എസ്